j445

ഫെബ്രുവരി 21: വിശുദ്ധ പീറ്റര്‍ ഡാമിയന്‍

ഫെബ്രുവരി 21: വിശുദ്ധ പീറ്റര്‍ ഡാമിയന്‍

സഭയുടെ ഏറ്റവും വലിയ നവോത്ഥാനകരില്‍ ഒരാളായാണ് വിശുദ്ധ പീറ്റര്‍ ഡാമിയനെ കണക്കാക്കുന്നത്. എല്ലാക്കാലത്തേയും അസാധാരണ വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു വിശുദ്ധനെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി വിചിന്തനം ചെയ്യുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. വിശുദ്ധ ഡാമിയനെന്ന പണ്ഡിതനില്‍ അറിവിന്റെ ധനത്തേയും അപ്പസ്തോലിക ആവേശത്തേയും, ഡാമിയനെന്ന സന്യാസിയില്‍ കഠിനമായ അച്ചടക്കവും പരിത്യാഗവും, ഡാമിയനെന്ന പുരോഹിതനില്‍ ഭക്തിയും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അടങ്ങാത്ത ആവേശവും കാണാന്‍ സാധിയ്ക്കും. കൂടാതെ ഡാമിയന്‍ കര്‍ദ്ദിനാളായിരിന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥതയും, പരിശുദ്ധ സഭയോടുള്ള വിധേയത്വവും ആളുകള്‍ക്ക് ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഗ്രിഗറി ഏഴാമന്റെ ഒരു നല്ല സുഹൃത്തായിരുന്നു അദ്ദേഹം.

1072-ല്‍ വിശുദ്ധന് 65 വയസ്സുള്ളപ്പോളാണ് അദ്ദേഹം മരണമടഞ്ഞത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                            Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)