ഫെബ്രുവരി 22: വിശുദ്ധ പത്രോസിന്റെ സിംഹാസനം.
ഫെബ്രുവരി 22: വിശുദ്ധ പത്രോസിന്റെ സിംഹാസനം.
ഗുരുവുമെന്ന നിലയിലുള്ള വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതല്‍ക്കേ തന്നെ റോമന്‍ സഭയില്‍ നിലവിലുണ്ടായിരുന്നു. ഏറ്റവും വിഖ്യാതനായ അപ്പസ്തോലിക സഭാ പിതാവിന് സാക്ഷ്യം വഹിച്ചതിനാല്‍ റോമന്‍ കത്തോലിക്കാ സഭക്ക് യാഥാസ്ഥിതിക വിശ്വാസികള്‍ക്കിടയില്‍ ഒരു സവിശേഷമായ സ്ഥാനവും, അനുസരണയും ഉണ്ടായിരുന്നു. സ്നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സഭകളില്‍ അദേഹം നടത്തികൊണ്ടിരിക്കുന്ന സേവനങ്ങളുമാണ് ഇതിനു പ്രധാന കാരണം.
ക്രിസ്തു തന്റെ സഭയില്‍ ഐക്യം സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നതായി സുവിശേഷങ്ങളില്‍ കാണുവാന്‍ സാധിക്കും, അത്കൊണ്ട് തന്നെ തന്റെ മുഴുവന്‍ അനുയായികളില്‍ നിന്നുമായി 12 പേരെ തന്റെ ശിഷ്യരായി തിരഞ്ഞെടുത്തു. എന്നാല്‍ സഭയുടെ ഐക്യമെന്ന രഹസ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി യേശു തന്റെ 12 ശിഷ്യന്‍മാരില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്തുവെന്ന് കാണാവുന്നതാണ്. യേശു തന്റെ മുഴുവന്‍ അനുയായികളെയും വിളിച്ചുകൂട്ടി അവര്‍ക്ക് സുവിശേഷം പകര്‍ന്നു നല്‍കി. അതിനു ശേഷം അവരില്‍ നിന്നും പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, ഇപ്രകാരമാണ് അപ്പസ്തോലന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടത്, ഇതായിരുന്നു യേശു നടത്തിയ ആദ്യത്തെ വിഭജനം.
ഈ പന്ത്രണ്ട് അപ്പസ്തോലന്‍മാരില്‍ ഒന്നാമന്‍ പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോന്‍ (മത്തായി 10:1-2). തന്റെ ഭവനമാകുന്ന സഭയെ പണിയുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ യേശു പത്രോസിനെ തിരഞ്ഞെടുക്കുകയും, യേശുതന്നെ പത്രോസ് എന്ന നാമധേയം ശിമയോന് നല്‍കിയതെന്നും അപ്പസ്തോലനായ വിശുദ്ധ മാര്‍ക്കോസ് പറഞ്ഞിട്ടുണ്ട്.