പ്രളയ സാധ്യത മുന്നറിയിപ്പ്, നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക...

പ്രളയ സാധ്യത മുന്നറിയിപ്പ്, നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക...

j26

ശക്തമായ മഴയെമൂലം അപകടകരമായ രീതിയില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് കേരളത്തിലെ വിവിധ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു.

ആയതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

ഓറഞ്ച് അലർട്ട്

പത്തനംതിട്ട : മണിമല (തോണ്ട്ര - വള്ളംകുളം സ്റ്റേഷൻ)

മഞ്ഞ അലർട്ട്

ആലപ്പുഴ: അച്ചൻകോവില്‍ (നാലുകെട്ടുകവല സ്റ്റേഷൻ)

പത്തനംതിട്ട: അച്ചൻകോവില്‍ (കോന്നി GD സ്റ്റേഷൻ)

തൃശൂർ : കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)

വയനാട് : കബനി (മൊതക്കര സ്റ്റേഷൻ-CWC)

യാതൊരു കാരണവശാലും ഈ നദികളുടെ തീരത്തുള്ളവർ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അതോടൊപ്പം അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാൻ തയ്യാറാവണം.

 


Comment As:

Comment (0)