ഇന്ത്യയിൽ നിന്ന് നാലു കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും.

ഇന്ത്യയിൽ നിന്ന് നാലു കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും.

app136

 ആഗോള കത്തോലിക്ക സഭയുടെ തലവനെ തിരഞ്ഞെടുക്കുവാൻ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുവാൻ അർഹതയുള്ള 135 കർദിനാൾന്മാരിൽ .
നാലുപേർ ഇന്ത്യക്കാർ.

മലങ്കര കത്തോലിക്കാസഭയുടെ മേജർ ആർച്ചുബിഷപ്പായ മാർ ബസേലിയോസ് ക്ലീമിസ്, മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പെ നേരി അന്തോണിയൊ സെബസ്ത്യാവൊ ദൊ റോസാരിയൊ ഫറാവൊ, കർദിനാൾ അന്തോണി പൂള എന്നിവരാണ് വോട്ടവകാശമുള്ള ഇന്ത്യക്കാർ.


 135 പേരിൽ രണ്ടുപേർ ആരോഗ്യപരമായ കാരണങ്ങളാൽ ഈ കോൺക്ലേവിൽ പങ്കെടുക്കില്ല. കർദിനാൾ സംഘത്തിലെ ആകെ എണ്ണം 252 ആണ്. ഇവരിൽ 117 പേർ 80 വയസ്സിനു മുകളിൽ പ്രായമുള്ളവരാകയാൽ പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഇല്ല.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)