d159

യുകെയിലേക്ക് വൻ തൊഴിൽ അവസരം; സർക്കാറിന് കീഴിൽ സൗജന്യ റിക്രൂട്ട്മെന്റ്; ഉടൻ അപേക്ഷിക്കാം

യുകെയിലേക്ക് വൻ തൊഴിൽ അവസരം; സർക്കാറിന് കീഴിൽ സൗജന്യ റിക്രൂട്ട്മെന്റ്; ഉടൻ അപേക്ഷിക്കാം

യു കെയിലേക്ക് വീണ്ടും തൊഴില്‍ അവസരവുമായി കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ്. യുകെയിലേക്ക് നഴ്‌സുമാരുടെ (സൈക്യാട്രി-മെൻ്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റി) റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിജ്ഞാപനമാണ് നോർക്ക പുറപ്പെടുവിച്ചിരിക്കുന്നത്.

നഴ്‌സിംഗില്‍ ബി എസ്‌ സി അല്ലെങ്കില്‍ ജി എൻ എം, ഐ ഇ എല്‍ ടി എസ് / ഒ ഇ ടി യുകെ സ്‌കോറുകള്‍ എന്നിവയ്ക്ക് പുറമെ മാനസികാരോഗ്യത്തില്‍ സി ബി ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

അപേക്ഷകർക്ക് സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. അപേക്ഷകർ അവരുടെ ബയോഡാറ്റ, ഒ ഇ ടി / ഐ ഇ എല്‍ ടി എസ് സ്‌കോർകാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്‌പോർട്ടിൻ്റെ ഒരു പകർപ്പ് എന്നിവ 2024 ഡിസംബർ 27-നകം സമർപ്പിക്കണം.

നോർക്ക റൂട്ട്‌സ് വഴിയുള്ള റിക്രൂട്ട്‌മെൻ്റ് അപേക്ഷകർക്ക് തികച്ചും സൗജന്യമാണ്. അതുകൊണ്ട് തന്നെ വിദേശ റിക്രൂട്ട്മെന്റിന്റെ പേരില്‍ മറ്റേതെങ്കിലും ഏജന്‍സികള്‍ തട്ടിപ്പ് നടത്തുകയാണെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്, നിങ്ങള്‍ക്ക് ഇനിപ്പറയുന്ന നമ്ബറുകളില്‍ (പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയങ്ങളില്‍) ബന്ധപ്പെടാവുന്നതാണ്: 0471-2770536, 539, 540, 577, അല്ലെങ്കില്‍ നോർക്ക ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെൻ്റർ 24/7 എന്ന ടോള്‍ ഫ്രീ നമ്ബറുകള്‍ വഴി ബന്ധപ്പെടുക: 1800 425 3939 ( ഇന്ത്യയില്‍ നിന്ന്) 91-8802 012 345 (വിദേശത്ത് നിന്ന്, മിസ്ഡ് കോള്‍ സേവനം). കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ ലഭ്യമാണ്: www.norkaroots.org, www.nifl.norkaroots.org.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)