ചരിത്ര നിയമനം; വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിതയെ നിയമിച്ചു
ചരിത്ര നിയമനം; വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിതയെ നിയമിച്ചു
ചരിത്രത്തിലാദ്യമായി വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി ഇറ്റലിയിൽ നിന്നുള്ള സി. സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
കൊൺസലാത്ത മിഷനറീസ് എന്ന സന്യാസിനീ സമൂഹത്തിലെ അംഗമാണ് സി. സിമോണ. പ്രൊ പ്രീഫെക്റ്റായി കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർടൈമിനെയും പാപ്പ നിയമിച്ചിട്ടുണ്ട്.
60 കാരിയായ സിസ്റ്റർ സിമോണ മുമ്പ് കൊൺസലാത്ത മിഷനറി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദനഹാ തിരുനാൾ ദിനമായ ജനുവരി ആറിനാണ് ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ സിമോണയെ സമർപ്പിത ജീവിതത്തിനും അപ്പോസ്തോലിക ജീവിത സമൂഹങ്ങൾക്കും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റായി നിയമിച്ചത്. 2023 ഒക്ടോബർ 7 മുതൽ ഈ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റർ. പരിശുദ്ധ സിംഹാസനത്തിൻ്റെ ഒരു ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതയാണിവർ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0