ff210

വിശുദ്ധ വാരം: വത്തിക്കാനില്‍ ആത്മീയ പ്രഭാഷണങ്ങളുടെ പരമ്പര 21 മുതല്‍

വിശുദ്ധ വാരം: വത്തിക്കാനില്‍ ആത്മീയ പ്രഭാഷണങ്ങളുടെ പരമ്പര 21 മുതല്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തിനു മുന്നോടിയായി വത്തിക്കാനില്‍ നടത്തുന്ന ആത്മീയ പ്രഭാഷണങ്ങളുടെ പരമ്പര ഈ വരുന്ന ഇരുപത്തിയൊന്നാം തീയതി ആരംഭിക്കും.

പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകന്‍ ഫാ. റോബെര്‍ട്ടോ പസോളിനിയാണ് നാല് വാരങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരമ്പരയിൽ  ചിന്തകള്‍ പങ്കുവയ്ക്കുന്നത്.

എല്ലാ ആഴ്ച്ചയും വെള്ളിയാഴ്ചയാണ് നോമ്പുകാല  ചിന്തകളുമായി പ്രഭാഷണം നടക്കുക. 'ക്രിസ്തുവില്‍ നങ്കൂരമുറപ്പിച്ചുകൊണ്ട്, നവജീവിതത്തിലുള്ള പ്രത്യാശയില്‍ വേരൂന്നിയതും സ്ഥാപിതമായതും' എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ടായിരിക്കും നോമ്പുകാല  ധ്യാനപ്രഭാഷണ പരമ്പരയ്ക്ക്  തുടക്കമാകുകയെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശുദ്ധ വാരത്തിന് മുൻപുള്ള നാല് വെള്ളിയാഴ്ചകളില്‍, ഇറ്റാലിയന്‍ സമയം രാവിലെ ഒന്‍പതു മണിക്കാണ് പ്രഭാഷണം നടത്തുന്നത്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍വച്ചാണ് ധ്യാനം നടക്കുക. ഇരുപത്തിയൊന്നാം തീയതിയുള്ള പ്രഭാഷണത്തില്‍, 'സ്വീകരിക്കാന്‍ പഠിക്കുക - ജ്ഞാനസ്‌നാനത്തിന്റെ യുക്തി' എന്ന വിഷയവും, മാര്‍ച്ച്‌ 28ന് 'മറ്റൊരിടത്തേക്കുള്ള യാത്ര - ആത്മാവിലുള്ള സ്വാതന്ത്ര്യം' എന്ന വിഷയത്തെക്കുറിച്ചും, ഏപ്രില്‍ 4-ന് 'പുനരുത്ഥാനത്തിന്റെ സന്തോഷം' എന്നതും, അവസാന വെള്ളിയാഴ്ച, ഏപ്രില്‍ പതിനൊന്നാം തീയതി, 'സ്വര്‍ഗ്ഗാരോഹണത്തിന്റെ ഉത്തരവാദിത്തം' എന്ന വിഷയത്തെയും ആസ്പദമാക്കിയാണ് ചിന്തകള്‍ പങ്കുവയ്ക്കുന്നത്.

 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)