പ്രത്യാശ മനുഷ്യന് നിത്യതയിലേക്ക് വാതിൽ തുറന്നുകൊടുക്കുന്നു, മാർപാപ്പാ
പ്രത്യാശ മനുഷ്യന് നിത്യതയിലേക്ക് വാതിൽ തുറന്നുകൊടുക്കുന്നു, മാർപാപ്പാ
പ്രത്യാശിക്കുകയെന്നാൽ ജീവിക്കുകയാണെന്നും ജീവിതയാത്രയെ സാരസാന്ദ്രമാക്കുകയാണെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പാ.
ഇറ്റലിക്കാരനായ വൈദികൻ തൊമ്മാസൊ ജ്യന്നൂത്സി രചിച്ച “പ്രത്യാശയുടെ പ്രവാചകർ. ഡോൺ തൊണീനൊ ബെല്ലോയും ഫ്രാൻസീസ് പാപ്പായും” എന്ന ശീർഷതമുള്ള പുസ്തകത്തിന് എഴുതിയ അവതാരികയിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനങ്ങളുള്ളത്.
പ്രത്യാശിക്കുക എന്നത് നമ്മുടെ അസ്തിത്വത്തിനും നമ്മുടെ വർത്തമാനകാലത്തിനും നാം ഇപ്പോൾ ഇവിടെ ആയിരിക്കുന്നതിനും പ്രചോദനം പകർന്നുകൊണ്ട് മുന്നേറാനുള്ള കാരണങ്ങൾ കണ്ടെത്തുകയുമാണെന്നും പാപ്പാ പറയുന്നു.
പ്രത്യാശ മനുഷ്യന് നിത്യതയിലേക്ക് വാതിൽ തുറന്നുകൊടുക്കുന്നുവെന്നും എന്നാൽ ക്രിസ്തീയ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിഷേധാത്മകമായ ഒരു ഉത്തരമായിരിക്കും ഉണ്ടാകുകയെന്ന ബോധ്യം നമുക്കുണ്ടെന്നും അതിനു കാരണം, ലോകത്തിൽ നിന്നുണ്ടാകുന്ന നിരവധിയായ പ്രമാദപരങ്ങളായ സ്വാധീനങ്ങളാണെന്നും പാപ്പാ തൻറെ അവതാരികയിൽ വിശദീകരിക്കുന്നു.
പ്രത്യാശ എന്നത് മനുഷ്യൻറെ യോഗ്യത ഒന്നുകൊണ്ടു മാത്രം ലഭിക്കുന്ന ഒരു ദാനമല്ല, പ്രത്യുത, ആനന്ദത്തിനായുള്ള സഹജമായ ആഗ്രഹത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു കൃപയാണെന്ന് നാം ഓർത്തിരിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0