പട്ടിണി, ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്: മാർപാപ്പാ.

പട്ടിണി, ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്: മാർപാപ്പാ.

j40

പട്ടിണി ഒരു യുദ്ധായുധമായി ഉപയോഗിക്കപ്പെടുന്ന അനീതിപരമായ പ്രവണതയെ  അപലപിച്ച് മാർപാപ്പാ.

ഭക്ഷ്യകൃഷി സംഘടനയുടെ, എഫ് എ ഓയുടെ നാല്പത്തിനാലാമത് യോഗത്തിന് നൽകി സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ പ്രവണതയ്ക്കെതിരെ ശബ്ദമുയർത്തുകയും ലോകത്തെ അലട്ടുന്ന പട്ടിണിദുരന്തം ഇല്ലാതാക്കുകയും ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നതിന് പ്രചോദനം പകരുകയും ചെയ്യുന്നത്.

ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നത് സാമ്പത്തികമായി വളരെ ചിലവുകുറഞ്ഞ -യുദ്ധരീതിയാണെന്നും അതുകൊണ്ടുതന്നെ യുദ്ധത്തിനിറങ്ങുന്നത് കൂടുതലും സാധാരണ സൈന്യമല്ലെന്നും പ്രത്യുത നിലങ്ങളിൽ തീയിടാനും കന്നുകാലികളെ കവർച്ചചെയ്യാനും സഹായങ്ങൾ എത്തിക്കുന്നതിനു തടയിടാനും വേണ്ടി ചെറിയ തോതിൽ മാത്രം സായുധരായ സംഘങ്ങളാണെന്നും നിസ്സഹായരായ ജനങ്ങളെ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർ എപ്പോഴും ഉപയോഗിക്കുന്ന തന്ത്രങ്ങളാണിവയെന്നും പാപ്പാ സന്ദേശത്തിൽ പറയുന്നു.

നരകുലത്തിനു മുഴുവൻ ആവശ്യമായ ഭക്ഷണം ഉല്പാദിപ്പിക്കാൻ ഭൂമിക്കു കഴിയുമെന്നിരിക്കേ ഇപ്പോഴും അനേകം നാടുകളിൽ പട്ടിണിയും പോഷണവൈകല്യവും വ്യാപകമാണെന്നത് ഖേദകരവും ലജ്ജാകരവുമാണെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)