j112

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സൈനിക ശക്തി പരിശോധിക്കുന്ന സംഘടനയായ ഗ്ലോബല്‍ ഫയർപവർ 2025 ലെ ലോകരാജ്യങ്ങളുടെ സൈനിക ശക്തിയുമായി ബന്ധപ്പെട്ട ഡാറ്റ പുറത്തുവിട്ടു.

60 വ്യത്യസ്‌ത പാരാമീറ്ററുകളില്‍ വിവിധ രാജ്യങ്ങളുടെ ശക്തി തിട്ടപ്പെടുത്തിയ പട്ടികയാണ് ഗ്ലോബല്‍ ഫയർപവർ പുറത്തു വിട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളായ പത്ത് രാജ്യങ്ങളുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.

സൈനിക ശക്തിയില്‍ ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. ഓരോ രാജ്യങ്ങള്‍ക്കും അവരുടെ സൈന്യങ്ങളുടെ സംഖ്യാബലം, ആയുധങ്ങളുടെ ശക്തി, ലോജിസ്റ്റിക് ഗതാഗത ശേഷി, ഭൂമിശാസ്ത്രപരമായ സ്ഥാനം, സാമ്ബത്തിക ശക്തി എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്കോർ നല്‍കിയിട്ടുള്ളത്. പുറത്തുവിട്ട ഡാറ്റ അനുസരിച്ച്‌ മുൻ വർഷങ്ങളിലേതുപോലെ തന്നെ അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ സൈനികശക്തി.

2025ലെ കണക്ക് അനുസരിച്ച്‌ സൈനികശക്തിയില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയും രണ്ടാം സ്ഥാനത്ത് റഷ്യയുമാണ്. ചൈനയ്ക്ക് ലിസ്റ്റില്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. നാലാം സ്ഥാനം ഇന്ത്യക്കാണ്. ദക്ഷിണ കൊറിയ ആണ് അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. ആറാം സ്ഥാനത്ത് ബ്രിട്ടനും ഏഴാം സ്ഥാനത്ത് ഫ്രാൻസും സൈനികശക്തിയില്‍ മുന്നിട്ടുനില്‍ക്കുന്നു. എട്ടാം സ്ഥാനത്ത് ജപ്പാൻ ഒമ്ബതാം സ്ഥാനത്ത് തുർക്കി പത്താം സ്ഥാനത്ത് ഇറ്റലി എന്നിങ്ങനെയാണ് സൈനികശക്തിയിലെ ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ള ലോകരാജ്യങ്ങള്‍.

പട്ടികയിലെ ആദ്യ ആറ് സ്ഥാനങ്ങള്‍ക്ക് കഴിഞ്ഞവർഷത്തതേതില്‍ നിന്നും മാറ്റമൊന്നുമില്ല. എന്നാല്‍ കഴിഞ്ഞവർഷം ആദ്യ പത്തില്‍ ഇല്ലാതിരുന്ന ഫ്രാൻസ് ഈ വർഷം ഏഴാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ ലിസ്റ്റില്‍ ഒമ്ബതാം സ്ഥാനത്ത് ഉണ്ടായിരുന്ന പാകിസ്താൻ ഈ വർഷം പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)