പാക്കിസ്ഥാനെതിരെ കനത്ത നടപടി തുടര്‍ന്ന് ഇന്ത്യ ; പാക് വിമാനങ്ങള്‍ക്ക് ഇനി ഇന്ത്യൻ വ്യോമ അതിര്‍ത്തി
പാക്കിസ്ഥാനെതിരെ കനത്ത നടപടി തുടര്‍ന്ന് ഇന്ത്യ ; പാക് വിമാനങ്ങള്‍ക്ക് ഇനി ഇന്ത്യൻ വ്യോമ അതിര്‍ത്തിയില്‍ പ്രവേശനമില്ല;
പാകിസ്താനെതിരെ നടപടി തുടർന്ന് ഇന്ത്യ. പാക്- ഇന്ത്യൻ വ്യോമാതിർത്തി അടയ്‌ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകള്‍ നടന്നുവരികയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്താനില്‍ നിന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകള്‍ ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൂടെ വഴിതിരിച്ചുവിടാൻ ഈ നീക്കം പാകിസ്താൻ വിമാനകമ്ബനികളെ നിർബന്ധിതരാക്കും. ഇന്ത്യൻ തുറമുഖങ്ങളില്‍ പാകിസ്താൻ കപ്പലുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളെ തുടർന്ന് ഇന്ത്യൻ വിമാന കമ്ബനികള്‍ക്ക് പാക് വ്യോമാതിർത്തി അടച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ഇന്ത്യയുടെ നീക്കം. നയതന്ത്രത്തിന്റെ മറവില്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ പ്രവർത്തനങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ക്വാലാലംപൂർ, സിംഗപൂർ, ബാങ്കോക്ക് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ നഗരങ്ങളിലേക്കുള്ള പാകിസ്താൻ ഇന്റർനാഷണല്‍ എയർലൈൻസ് സർവീസുകളെയും ഇന്ത്യയുടെ പുതിയ തീരുമാനം സാരമായി ബാധിക്കും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0