അസത്യങ്ങളും ഊഹാപോഹങ്ങളും പരത്തുന്നതാണോ മാധ്യമപ്രവർത്തനം?

അസത്യങ്ങളും ഊഹാപോഹങ്ങളും പരത്തുന്നതാണോ മാധ്യമപ്രവർത്തനം?

maa203

സീറോമലബാർ സഭയിലെ 34  രൂപതകളിലും നടപ്പിലാക്കിയതും വിശ്വാസികൾ സ്വീകരിച്ചതുമായ ഏകീകൃതരീതിയിലുള്ള വി. കുർബാനയർപ്പണം എറണാകുളം - അങ്കമാലി അതിരൂപതയുടെ പ്രത്യേകസാഹചര്യത്തിൽ   നടപ്പിലാക്കുന്നതുമായിബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനായി ജൂൺ 19 നു കൂടിയ വൈദീക സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ പരിഹാരമാർഗങ്ങളെയും  തീരുമാനങ്ങളെയും സംബന്ധിച്ചു ഔദ്യോഗികമായി യാതൊരു അറിയിപ്പും നല്കാതിരിക്കെ ചില മാധ്യമങ്ങൾ തങ്ങളുടെ ഭാവനയിൽനിന്നും കഥകൾ മെനയുന്നനതും ഊഹാപോഹങ്ങളും അബദ്ധങ്ങളും പ്രചരിപ്പിക്കുന്നതും മാധ്യമധർമ്മത്തിനുതന്നെ നിരക്കാത്തതാണ്. ദുരുപദിഷ്ടിതമായ ഭാവനസൃഷ്ടികൾക്കു സത്യത്തിന്റെനിറംചാർത്തുന്ന ഇത്തരം മാധ്യമസ്ഥാപനങ്ങൾ ദിവംഗതനായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെപ്പോലും തങ്ങളുടെ കല്പിതകഥകളിലേക്ക് വലിച്ചിഴച്ചിരിക്കുന്നുവന്നത് ദുഖകരമാണ്. 

എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ അതിരൂപതാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെയും മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവിന്റെയും സംയുക്ത സർക്കുലർവഴിയാണ് അറിയിക്കുന്നത്. അതിനുമുൻപ്‌ അല്പസത്യങ്ങൾ കുത്തിനിറച്ച ഊഹാപോഹങ്ങൾ പരത്തുന്നതിൽനിന്നും വിട്ടുനില്കുന്നതു മാധ്യമ ധാർമ്മികതയുടെ ഭാഗമാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)