ഇറാന്റെ വ്യോമ പ്രതിരോധം നിഷ്‌ക്രിയമാക്കി ഇസ്രയേല്‍. ലോകം മറ്റൊരു മഹാ യുദ്ധത്തിലേക്കോ?

ഇറാന്റെ വ്യോമ പ്രതിരോധം നിഷ്‌ക്രിയമാക്കി ഇസ്രയേല്‍. ലോകം മറ്റൊരു മഹാ യുദ്ധത്തിലേക്കോ?

maaa263

ഇറാനിലെ അമേരിക്കന്‍ ബോംബാക്രണത്തിന് അടിസ്ഥാന സാഹചര്യമൊരുക്കിയത് ഇസ്രയേലോ ഇറാന്‍ സമയം പുലര്‍ച്ചെ 2.30നായിരുന്നു അമേരിക്കയുടെ ആക്രമണം നടന്നത്.

മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഏതാണ്ട് ഒരേ സമയം ബോംബിട്ടു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലുമണിയായിരുന്നു അപ്പോള്‍. അമേരിക്കയില്‍ വൈകിട്ട് ആറു മണിയും. എല്ലാം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് വിലയിരുത്തി. ഇറാനിലെ ഇസ്രയേല്‍ ആക്രമണം കഴിഞ്ഞ ദിവസവും തുടര്‍ന്നിരുന്നു. ഇറാന്റെ തെക്കന്‍ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഫോര്‍ഡോ ആണവ കേന്ദ്രത്തിലേക്കുള്ള വ്യോമ വഴിയായിരുന്നു ഇത്. ഈ ആകാശ വഴിയിലെ എല്ലാ ഇറാന്‍ പ്രതിരോധവും തകര്‍ക്കാനായിരുന്നു ഇസ്രയേലിന്റെ കഴിഞ്ഞ ദിവസത്തെ ആക്രമണം. അങ്ങനെ ഇസ്രയേല്‍ തകര്‍ത്ത വഴിയിലൂടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ പുലര്‍ച്ചെ എത്തി. ഒരു വെല്ലുവിളിയുമില്ലാതെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ട് മടങ്ങി. വലിയ നാശ നഷ്ടം ഉ്ണ്ടായെന്നാണ് സൂചന. ഇറാനും ആക്രമണം സ്ഥിരീകരിച്ചു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്ബോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയാകുന്നത്. ഇതോടെ യുദ്ധത്തിന്റെ രൂപം തന്നെ മാറിയേക്കാം. '' മൂന്ന് ആണവ നിലയങ്ങളില്‍ വിജയകരമായി ആക്രമണം നടത്തി. നതാന്‍സ്, ഫോര്‍ഡോ, ഇസ്ഫാന്‍ എന്നീ ആണവനിലയങ്ങളിലാണ് ആക്രമണം നടത്തിയത്. എല്ലാ വിമാനങ്ങളും ആക്രമണത്തിനുശേഷം ഇറാന്റെ വ്യോമപരിധിയില്‍നിന്ന് പുറത്തെത്തി. അമേരിക്കന്‍ സൈനികരെ അഭിനന്ദിക്കുന്നു. ലോകത്തിലെ മറ്റൊരു രാജ്യത്തിലെ സൈന്യത്തിനും ഇത് ചെയ്യാനാകില്ല. ഇനി സമാധാനത്തിന്റെ സമയമാണ് ട്രംപ് സമൂഹമാധ്യമത്തില്‍ പറഞ്ഞു. ഇറാനിലെ ഇസ്ഫഹാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആണവനിലയത്തിനു കേടുപറ്റിയിരുന്നു. രണ്ടാംതവണയാണ് ഈ ആണവകേന്ദ്രത്തില്‍ ബോംബിടുന്നത്. ഇതിനൊപ്പം കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളില്‍ ഇറാന്‍ സേനയിലെ മുതിര്‍ന്ന കമാന്‍ഡറായ സഈദ് ഇസാദി കൊല്ലപ്പെട്ടു. ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാന്‍ തുടര്‍ന്നു. ഇതെല്ലാം ഇറാന്റെ വ്യോമ പ്രതിരോധം തകര്‍ക്കാനായിരുന്നു. അതായത് അമേരിക്കന്‍ ആക്രമണത്തിന് എല്ലാ ഭൗതിക സാഹചര്യവും ഇസ്രയേല്‍ ഒരുക്കി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)