d109

ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്

ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്

ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്.ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ ഗ്രാമങ്ങളില്‍ തുടരാമെന്ന നിലപാടാണ് ഗ്രാമസഭ സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്ന് ഭിഷണി മുഴക്കിയിരിക്കുകയാണ്.

ഏകദേശം 100 ക്രൈസ്തവരെ ബാധിച്ചിരിക്കുന്ന ഒരു പ്രതിസന്ധിയാണ് ഇത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരാള്‍ക്ക് മതസ്വാതന്ത്രത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം ഉറപ്പ് നല്‍കുന്നു. അതുകൊണ്ട് തന്നെ ഗ്രാമസഭയുടെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മിച്വാര്‍ ഗ്രാമത്തിലെ ഒരു പ്രധാനി അഭിപ്രായപ്പെട്ടു.

മിച്വാര്‍ പോലിസ് സ്‌റ്റേഷനില്‍ പ്രദേശത്തെ ക്രൈസ്തവര്‍ രേഖാമൂലം പരാതി നല്‍കുകയും ഗ്രാമമുഖ്യന്‍ പറഞ്ഞതിന്റെ ഓഡിയോ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്രയും തെളിവുകള്‍ നല്‍കിയിട്ടും ഒരു എഫ്‌ഐആര്‍ പോലും ഇടാതെ തങ്ങളുടെ കൃഷിയിടത്തിലേക്ക് കൊണ്ടുപോകാന്‍ പോലിസ് ആവശ്യപ്പെടുകയായിരുന്നു. ക്രൈസ്തവര്‍ പോലീസുമായി എത്തിയപ്പോള്‍ രണ്ടായിരത്തിനടുത്ത് പേരടങ്ങുന്ന ജനക്കൂട്ടം അവരുടെ വിളകള്‍ മുഴുവനും കൊള്ളയടിച്ച് ഈ ഗ്രാമത്തില്‍ നിന്നും വിട്ടുപോകണമെന്ന് അവര്‍ക്കെതിരെ ഭീഷണി മുഴക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)