January 01: ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം
January 01: ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം
ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളില്‍ ദൈവമാതാവായ കന്യകാ മറിയത്തെ ആദരിക്കുവാന്‍ പൗരസ്ത്യസഭകളെ പോലെ റോമും ആഗ്രഹിച്ച ഒരു കാലഘട്ടമുണ്ടായിരിന്നു. ഇതിന്റെ ഫലമായി ഏഴാം നൂറ്റാണ്ടിലെ ജനുവരി 1 മുതല്‍ 'പരിശുദ്ധ മറിയത്തിന്റെ വാര്‍ഷികം' (നതാലെ സെന്‍റ് മരിയ) ആഘോഷിക്കുവാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ 'റോമന്‍ ആരാധനക്രമത്തിലെ ആദ്യത്തെ മരിയന്‍ തിരുനാള്‍' എന്നു ഈ ദിവസത്തെ വിശേഷിപ്പിക്കാം.
ക്രിസ്തുമസ്സിന്റെ എട്ടാമത്തെ ദിവസമായ പുതുവത്സര ദിനത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു വരുന്ന പതിവ് അന്ന് മുതല്‍ ആരംഭിച്ചതാണ്. പരിശുദ്ധ അമ്മയുടെ ദൈവീകവും, കന്യകാപരവുമായ മാതൃത്വം ദൈവീകപരമായ ഒരു സംഭവമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരിശുദ്ധ അമ്മയുടെ മഹത്വീകരണം നമ്മെ സംബന്ധിച്ചിടത്തോളം മുക്തിക്കുമുള്ള ഉറവിടമാണ്. കാരണം “അവളിലൂടെ നമുക്ക് ജീവന്റെ രചയിതാവിനെ ലഭിച്ചു”.
മറിയത്തിന്റെ തിരുനാളായ ജനുവരി 1 ന്റെ വിശിഷ്ടത ആരാധനാക്രമത്തിലെ ഭക്തിയും, ജനകീയ ഭക്തിയും തമ്മിലുള്ള കൂട്ടിമുട്ടലാണ്. ആരാധാനാ ക്രമപ്രകാരമുള്ള ഭക്തി അതിനുചേരുന്ന വിധം ഈ സംഭവത്തെ ആഘോഷിക്കുന്നു. രണ്ടാമത് പറഞ്ഞ ജനകീയ ഭക്തിയില്‍ പരിശുദ്ധ അമ്മക്ക്, അവളുടെ മകന്റെ ജനനത്തിലുള്ള ആഹ്ലാദം, സന്തോഷം തുടങ്ങി പലവിധ പ്രകടനങ്ങളാലുള്ള സ്തുതികള്‍ സമര്‍പ്പിക്കുന്നു. “പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ ഇത് നമുക്ക് കൂടുതലായി വെളിവാക്കി തരുന്നു.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജനുവരി 1 ആഭ്യന്തര വര്‍ഷത്തിന്റെ തുടക്കം കുറിക്കലാണ്. വിശ്വാസികളും ഈ പുതുവത്സരാഘോഷങ്ങളില്‍ പങ്കുചേരുകയും പരസ്പരം പുതുവത്സരാശംസകള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. വിശ്വാസികള്‍ സാധാരണഗതിയില്‍ ഈ പുതുവര്‍ഷം ദൈവത്തിന്റെ സംഭാവനയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും, പുതുവത്സരാശംസകള്‍ നടത്തുമ്പോള്‍ ഈ പുതുവത്സരം ദൈവത്തിന്റെ അധീശത്വത്തില്‍ ഏല്‍പ്പിക്കേണ്ടതാണ്. കാരണം എല്ലാ കാലങ്ങളും, സമയവും അവനുള്ളതാണ് (cf. Ap 1, 8; 22, 13) (128).
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0