നവസംവിധായകർക്കുള്ള ജോൺ പോൾ പുരസ്ക്കാരം ജോഫിൻ ടി ചാക്കോയ്ക്ക്

നവസംവിധായകർക്കുള്ള ജോൺ പോൾ പുരസ്ക്കാരം ജോഫിൻ ടി ചാക്കോയ്ക്ക്

ma15

പ്രശസ്തനായ തിരക്കഥാകൃത്ത് ജോൺ പോളിന്റെ അനുസ്മരണാർഥം കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിൽ (കെ സി ബി സി ) മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ നവസംവിധായകർക്കുള്ള ജോൺ പോൾ പുരസ്ക്കാരം പ്രഖ്യാപിച്ചു.

 രേഖാചിത്രത്തിന്റെ സംവിധായകൻ ശ്രീ ജോഫിൻ ടി ചാക്കോയാണ് പുരസ്ക്കാരത്തിന് അർഹനായത്.

പാസ്റ്ററൽ ഓറിയന്റേഷൻ സെൻ്ററിൽ മെയ് 15 നു നടന്ന ജോൺ പോൾ അനുസ്മരണ സമ്മേളനത്തിൽ കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറിയും പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്റർ ഡയറക്ടറുമായ ഫാ. തോമസ് തറയിലാണ് പ്രഖ്യാപനം നടത്തിയത്. പ്രഫ. കെ. എം. സാനു, കെ സി ബി സി മാധ്യമ സെക്രട്ടറി. ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ ടി. എം എബ്രാഹം, സി. സ്മിത, സി ജെ രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)