j469

ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനയുമായി റോമിലെ ജൂബിലി തീർത്ഥാടകര്‍.

ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനയുമായി റോമിലെ ജൂബിലി തീർത്ഥാടകര്‍.

ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനയുമായി റോമിലെ ജൂബിലി തീർത്ഥാടകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു റോമില്‍ എത്തിയ ജൂബിലി തീര്‍ത്ഥാടകര്‍ക്ക് ഫ്രാന്‍സിസ് പാപ്പയെ നേരിട്ടു കാണുക എന്ന ആഗ്രഹം കൂടി ഉണ്ടായിരിന്നെങ്കിലും ഫ്രാന്‍സിസ് പാപ്പ അപ്രതീക്ഷിതമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരിന്നു. തങ്ങളുടെ ആഗ്രഹം പൂര്‍ണ്ണമായി സഫലമായില്ലെങ്കിലും സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലൂടെയും റോമിലെ മറ്റ് തെരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിലൂടെയും ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് സന്ദര്‍ശനം നടത്തി ദണ്ഡവിമോചനം നേടിക്കൊണ്ടിരിക്കുന്നത്.

ഈ തീര്‍ത്ഥാടകരെല്ലാം പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്. ഫ്രാൻസിലെ ഔവർ ലേഡി ഓഫ് നാൻ്റസ് ഇടവകയിൽ നിന്നുള്ള തീർത്ഥാടകർ ഉള്‍പ്പെടെ ആയിരങ്ങള്‍ മാർപാപ്പയുടെ പൂർണ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുണ്ട്. നാളെ ഫെബ്രുവരി 23ന് മാര്‍പാപ്പയ്ക്കൊപ്പം ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുവാന്‍ സംഘം പദ്ധതിയിട്ടിരുന്നു. എന്നാൽ സാഹചര്യം പ്രതികൂലമാണെങ്കിലും ഇപ്പോൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കുകയാണെന്ന് സംഘത്തിലെ സെമിനാരി വിദ്യാര്‍ത്ഥി കൂടിയായ അയ്മെറിക് ഡോർ പറഞ്ഞു. റോമിലുടനീളം, പ്രാദേശിക കത്തോലിക്ക സമൂഹം തങ്ങളുടെ രൂപതാധ്യക്ഷന്‍ കൂടിയായ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി വിശുദ്ധ കുർബാനകളും പ്രത്യേക പ്രാർത്ഥനകളും സമര്‍പ്പിക്കുന്നുണ്ട്.

ചികിത്സയിൽ കഴിയുന്ന ജെമെല്ലി ആശുപത്രിയിലെ ചാപ്ലിൻ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് ആശുപത്രിയുടെ ചാപ്പലിൽ ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ട്. നാളെ ഫെബ്രുവരി 22-ന്, വിശുദ്ധ പത്രോസിന്റെ സിംഹാസന തിരുനാൾ കൊണ്ടാടുമ്പോള്‍ മാർപാപ്പയുടെ ആരോഗ്യത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ജെമെല്ലി ഹോസ്പിറ്റലിന് പുറത്ത് വിശ്വാസി സമൂഹം ഒരുമിച്ച് കൂടും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)