ക്രൈസ്തവർ മാർതോമശ്ലീഹായുടെ ദുക്റാന ആഘോഷിക്കുന്ന ജൂലൈ 3 സർക്കാർ അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് കടുത്തുരുത്തി മേഖല സമ്മേളനം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
മാന്നാർ സെന്റ് മേരിസ് പള്ളി അങ്കണത്തിൽ ചേർന്ന മേഖല സമ്മേളനം വികാരി റവ ഫാദർ സിറിയക് കൊച്ചു കൈപ്പെട്ടിയിൽ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ശ്രീ രാജേഷ് ജെയിംസ് കോട്ടായിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ നിധീരി മുഖ്യ പ്രഭാഷണം നടത്തി.രൂപത ജന.സെക്രട്ടറി ശ്രീ ജോസ് വട്ടുകുളം, മേഖല സെക്രട്ടറി ജോർജ് മങ്കുഴിക്കരി,ജെറി ജോസഫ് പനക്കൽ, മനോജ് കടവന്റെകാല എന്നിവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0