കെയ്റോസിന്റെ കാറ്റക്കിസം ഹെൽപ്പ് ശ്രദ്ധേയമാകുന്നു.
കെയ്റോസിന്റെ കാറ്റക്കിസം ഹെൽപ്പ് ശ്രദ്ധേയമാകുന്നു.
കാറ്റക്കിസം അധ്യാപകർക്ക് അവരുടെ വിശ്വാസ പരിശീലന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകാൻ സഹായിക്കുന്ന കെയ്റോസിന്റെ കാറ്റക്കിസം വെബ് പേജും വാട്ട്സാപ്പ് ഗ്രൂപ്പും ശ്രദ്ധേയമാകുന്നു . ആരംഭിച്ച് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആയിരിക്കണക്കിന് അധ്യാപകരാണ് ഗ്രൂപ്പിൽ ചേർന്നിരിക്കുന്നത്.
ഉണ്ണീശോക്കളരി മുതൽ 12 വരെയുള്ള ഓരോ ക്ലാസ്സിനും വെവ്വേറെ ലിങ്കുകളുണ്ട്. ആക്ഷൻ സോങ്ങുകൾ, 300 ലധികം പ്രാർത്ഥനാ ഗാനങ്ങൾ (ഇംഗ്ലീഷ്), കാർട്ടൂണുകൾ തുടങ്ങി വേദപാഠ ക്ലാസ്സുകളിൽ ഉപയോഗിക്കാനാവുന്ന റിസോഴ്സ് മെറ്റീരിയലുകളുടെ അതിവിപുലമായ ശേഖരമാണിവിടെയുള്ളത്. ക്രാഫ്റ്റ് ഉണ്ടാക്കാൻ താല്പര്യമുള്ളവർക്കായി 50 ലധികം ലിങ്കുകളുണ്ട്. ഓരോന്നും ഉണ്ടാക്കാൻ എന്തെല്ലാം വേണം, ഏങ്ങിനെ ഉണ്ടാക്കണം എന്നതെല്ലാം ചിത്രങ്ങൾ സഹിതം വിശദീകരിച്ചിരിക്കുന്നു. സ്ക്രീൻ അഡിക്ഷനിൽ നിന്ന് കുട്ടികളെ എങ്ങനെ പിന്തിരിപ്പിക്കാം എന്ന് ആശങ്കപ്പെടുന്ന മാതാപിതാക്കൾക്കും ഈ വെബ് പേജ് ഒരു ആശ്വാസമാകുകയാണ്.
https://www.jykairosmedia.org/catechismhelp
ആഗോള സഭയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ജീസസ് യൂത്തിൻ്റെ പ്രസിദ്ധീകരണമായ കെയ്റോസ് ബഡ്‌സിൻ്റെ നേതൃത്വത്തിലാണീ പ്രവർത്തനങ്ങൾ നടക്കുന്നത്. 1/2 പോസ്റ്റുകൾ മാത്രമേ ഓരോ ദിവസവും ഉണ്ടാവൂ എന്ന് വാഗ്ദാനമുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കുപയോഗിച്ച് ചേരാം.
https://chat.whatsapp.com/J3RMJ7GgCHR6rkwJrhm2R
ഓരോ ദിവസവും 1/2 മെറ്റീരിയലുകൾ വാട്ട്സാപ്പ് ഗ്രൂപ്പിൽ പുതുതായി പരിചയപ്പെടുത്തുന്നുണ്ട്. 'എന്തിനു വേണ്ടിയാണീ ഗ്രൂപ്പ്' എന്നത് വായിച്ച് മനസ്സിലാക്കിയിട്ടേ അംഗമാകാവൂ എന്ന് സംഘാടകർ പ്രത്യേകമായി നിർദ്ദേശിക്കുന്നുണ്ട്. മലയാളികൾക്ക് മാത്രം പ്രവേശനം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0