ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.നവദമ്പതികൾക്ക് ഉപദേശവുമായി മാർപാപ്പാ.
എല്ലാ ദിവസവും ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന സ്വന്തം മാതാപിതാക്കളുടെ മാതൃകയില്‍ നിന്ന് താന്‍ എങ്ങനെ അനുഗ്രഹിക്കപ്പെട്ടുവെന്ന് പങ്കുവെച്ചുകൊണ്ടാണ് തന്റെ പക്കലെത്തിയ യുവ അമേരിക്കന്‍ ദമ്പതികള്‍ക്ക് ലിയോ 14 ാമന്‍ പാപ്പ ഈ ഉപദേശം നല്‍കിയത്. യുഎസിലെ അലബാമയിലെ ബര്‍മിംഗ്ഹാമിലുള്ള സെന്റ് പോള്‍സ് കത്തീഡ്രലില്‍ വിവാഹിതരായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് നവദമ്പതികളായ കോളിനും അന്ന സ്റ്റീവന്‍സിനും ലിയോ പാപ്പായുടെ വ്യക്തിപരമായ അനുഗ്രഹം ലഭിച്ചത്.
ആറ് മാസത്തിനുള്ളില്‍ വിവാഹിതരായ കത്തോലിക്കര്‍ക്ക് വത്തിക്കാന്‍ ആഴ്ചതോറും നല്‍കുന്ന ‘സ്‌പോസി നോവെല്ലി’ അനുഗ്രഹം സ്വീകരിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ സന്നിഹിതരായിരുന്ന ഏകദേശം 65 നവദമ്പതികളോടൊപ്പം പാപ്പയെ കണ്ട ഇവരുടെ ചോദ്യം ശ്രദ്ധാപൂര്‍വം കേട്ട് പാപ്പ മറുപടി നല്‍കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m