കിവി സൂപ്പറാണ്.. കാൻസറിനെ വരെ തുരത്തും…
കിവി സൂപ്പറാണ്.. കാൻസറിനെ വരെ തുരത്തും…
നിരവധി ആരോഗ്യഗുണങ്ങളാൽ സമൃദ്ധമാണ് ചൈനീസ് നെല്ലിക്ക എന്നറിയപ്പെടുന്ന കിവിപ്പഴം.
വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്‌സിഡന്‍റ് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ന്യൂസിലാൻഡിൽ നിന്ന് കടൽ കടന്നെത്തിയ കിവിപ്പഴത്തിന് വില അൽപം കൂടുതലാണെങ്കിലും ആരാധകർ കുറവല്ല. ഉറക്കമില്ലായ്മ മുതൽ കാൻസറിനെ വരെ തുരത്താൻ കഴിയുന്ന പഴമാണ് കിവി.
കിവിയിൽ സെറോടോണിൻ, ഫോളേറ്റ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ക്രമരഹിതമായ ഉറക്കം തടയുന്നതിനായി ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് കിവികൾ കഴിക്കുന്നത് നല്ലതാണെന്ന് ദി ജേർണൽ ഓഫ് സ്ലീപ്പ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കൂടാതെ ധമനികളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിൽ അയണിന്‍റെ ആഗിരണം മെച്ചപ്പെടുത്താനും വളരെയധികം ഗുണം ചെയ്യും. കിവിയിൽ ഓറഞ്ചിനേക്കാൾ 100 ഗ്രാമിലധികം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വിറ്റാമിൻ സി വഹിക്കുന്നത്.
കിവിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം തടയുന്നതിലൂടെ ദഹന ആരോഗ്യം മെച്ചപ്പെടുന്നു, ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കിവിയിലെ ഉയർന്ന ഫൈബർ പൊട്ടാസ്യം, വിറ്റാമിൻ സി, പോളിഫെനോൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.കിവിയിൽ കാണപ്പെടുന്ന ഫൈബർ, എൻസൈമുകൾ, പ്രീബയോട്ടിക്സ് എന്നിവ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്കും കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും കിവി ഗുണകരമാണ്. ഗർഭകാല ആരോഗ്യം സംരക്ഷിക്കുന്നതിനും ഗർഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തിനും വളർച്ചയ്ക്കും കിവി നല്ലതാണ്. ശ്വാസകോശാർബുദം, വയറ്റിലെ കാൻസർ, സ്തനാർബുദം എന്നിവയെ ചെറുക്കാൻ കിവി സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0