നിശബ്ദനായ കൊലയാളി; സൂക്ഷിക്കാം ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിനെ
നിശബ്ദനായ കൊലയാളി; സൂക്ഷിക്കാം ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിനെ
ഹൃദയാരോഗ്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോള്‍ (എല്‍.ഡി.എല്‍.സി) കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍, ഹൃദ്രോഗങ്ങളിലേക്കും സ്‌ട്രോക്കിലേക്കും വരെ നയിച്ചേക്കാവുന്ന എദറോസ്‌ക്ലെറോസിസ് (atherosclerosis) എന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമായേക്കാം.
ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ ഉയർന്ന അളവ് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ്. രക്തത്തിലെ ഉയർന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ സാധാരണയായി ഒരു നിശബ്ദ രോഗമാണ്. പ്രായമാകുന്നതോടൊപ്പം രോഗവും വർദ്ധിക്കുന്നു. കാലക്രമേണ ഇത് ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടാൻ ഇടയാക്കും.
പൊതുവേ രോഗികള്‍ക്ക് ഹൃദ്രോഗങ്ങളില്‍ കൊളസ്‌ട്രോളിന്റെ പങ്കിനെക്കുറിച്ച് അറിയാമെങ്കിലും, ഉയർന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നത് ആജീവനാന്ത പ്രക്രിയയാണെന്ന അവബോധം പലർക്കും ഇല്ല. പലരും തങ്ങള്‍ക്ക് സൗഖ്യം തോന്നിത്തുടങ്ങിയാല്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിനുള്ള മരുന്ന് നിർത്താറുണ്ട്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രണത്തിലായതിനാല്‍ പ്രശ്നം പരിഹരിച്ചു എന്നാണ് അവർ കരുതുന്നത്. എന്നാല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ലെവല്‍ പതിവായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ഉയർന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിന് പലപ്പോഴും ലക്ഷണങ്ങളുണ്ടാകാറില്ല. അതിനാല്‍തന്നെ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ ‘നിശബ്ദ കൊലയാളി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ അവസ്ഥയില്‍ ധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അവ അടയുകയും ചെയ്യുന്നു. എന്നാല്‍ രോഗിക്ക് ഇത് അനുഭവപ്പെടണമെന്നില്ല. ഇതിലൂടെ രോഗികള്‍ സുരക്ഷിതരാണ് എന്ന തരത്തിലുള്ള തെറ്റായ ബോധം അവർക്ക് നല്‍കുകയും, അതുകൊണ്ട് പലരും കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്ന് ഉപയോഗം നിർത്തുകയും ചെയ്യുന്നു.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് ജീവിതശൈലി മാറ്റങ്ങളോടൊപ്പം നിർദ്ദേശിച്ച മരുന്നുകളും കൃത്യമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് കാർഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്‌ഐ)യുടെ മാർഗനിർദ്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അളവുകള്‍ സ്ഥിരമായി നിരീക്ഷിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നിവയിലൂടെ വ്യക്തികള്‍ക്ക് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m