ചെറിയ ജോലി, വലിയ ശമ്പളം; മുന്നറിയിപ്പുമായി കേരള പൊലീസ്
ചെറിയ ജോലി, വലിയ ശമ്പളം; മുന്നറിയിപ്പുമായി കേരള പൊലീസ്
വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്ബാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത് എന്നും മൊബൈലിലേയ്ക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കമെന്നും കേരള പൊലീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കിയത്, പൂർത്തീകരിച്ചാല്‍ പണം നല്‍കും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചു കഴിഞ്ഞാല്‍ തുടർന്ന് പങ്കെടുക്കാൻ കൂടുതല്‍ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി എന്നും കേരള പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും. പരാതി നല്‍കാൻ 1930 ല്‍ അറിയിക്കുക എന്നും www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ് എന്നും കേരള പൊലീസ് വ്യക്തമാക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m