ലോക പ്രാധാന്യമുള്ള പുസ്തകശേഖരത്തില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയുടെ 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ പുനഃസ്ഥാപിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്‍കി. കോള്‍നാഗി ഫൗണ്ടേഷനാണ് ഇതുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതുല്യമായ രേഖകള്‍ സംരക്ഷിക്കാനും ഈ പുസ്തകശേഖരം ഗവേഷകര്‍ക്ക് ഡിജിറ്റലായി ലഭ്യമാക്കാനും ഈ സംരംഭത്തിലൂടെ സാധിക്കും. 82,000-ത്തിലധികം കൈയെഴുത്തുപ്രതികളടക്കം 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറിയുടെ പുസ്തകശേഖരത്തില്‍ അടങ്ങിയിരിക്കുന്നു.
ബോട്ടിസെല്ലിയുടെ ഡിവൈന്‍ കോമഡി ചിത്രീകരണങ്ങളുള്ള ഒരു രേഖയും സിസറോയുടെ റിപ്പബ്ലിക്കിന്റെ ഏതാണ്ട് പൂര്‍ണമായ ഒരേയൊരു പകര്‍പ്പും അടക്കം അമൂല്യമായ നിരവധി പുസ്തകങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. കാലക്രമേണ മഷിയുടെ ഈര്‍പ്പവും ജീര്‍ണതയും മൂലം കയ്യെഴുത്ത്പ്രതികളുടെ സംരക്ഷണം വെല്ലുവിളിയായി മാറിയ സാഹചര്യത്തില്‍ ഈ ഡിജിറ്റൈസേഷന്‍ പദ്ധതി അമൂല്യമായ കയ്യെഴുത്ത്പ്രതികള്‍ കാത്ത് സൂക്ഷിക്കുന്നതില്‍ നിര്‍ണായകമാകും. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ കോള്‍നാഗി ഫൗണ്ടേഷന്‍ വത്തിക്കാനുമായി കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.
വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിക്ക് കോള്‍നാഗി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ FACTUM ല്‍ നിന്നുള്ള ഒരു പ്രത്യേക സ്‌കാനര്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0