പ്രഭാത പ്രാർത്ഥന...

പ്രഭാത പ്രാർത്ഥന...

m1

"കർത്താവ് എപ്പോഴും എന്റെ കണ്മുൻപിലുണ്ട്. അവിടുന്നു എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ട് ഞാൻ കുലുങ്ങുകയില്ല".(സങ്കീർത്തനം -16/8) സ്നേഹപിതാവായ ദൈവമേ, ഓരോ പ്രഭാതത്തിലും അവിടുത്തെ പുതിയ സ്നേഹത്തിലേക്കും അളവറ്റ കാരുണ്യത്തിലേക്കും ഞങ്ങളെ ചേർത്തണയ്ക്കുന്ന കൃപയെയോർത്തു നന്ദി പറയുന്നു... ഇന്നേ ദിനം ഞങ്ങളെ ആകുലപ്പെടുത്തുന്ന എല്ലാ ജീവിതപ്രാരാബ്ദങ്ങളെയും അധ്വാനഭാരങ്ങളെയും അവിടുത്തെ കരങ്ങളിലേക്ക് വിട്ടു തരുന്നു... അവിടുന്നു തിരുമനസാകുന്നതു പോലെ എല്ലാ കാര്യങ്ങളിലും ഞങ്ങളെ അവിടുന്നാശ്വാസമണയ്ക്കണമേ... ഞങ്ങൾ ഭയപ്പെട്ടു പോയേക്കാവുന്ന ഞെരുക്കമുള്ള ജീവിതസാഹചര്യങ്ങളുടെ മുൻപിലും... മാനുഷികമായ വിധത്തിൽ അസാധ്യമായ ജീവിതപ്രശ്നങ്ങളുടെ മുൻപിലും അടിപതറാതെ അവിടുത്തെ കരം ഞങ്ങളോടു കൂടെയുണ്ടെന്നും ഏതൊരു പ്രതികൂലങ്ങളിലും ശക്തിയിലും കൃപയിലും അവിടുത്തെ സഹായം ഞങ്ങൾക്കനുഭവപ്പെടുമെന്നുമുള്ള വിശ്വാസത്തിൽ ആശ്രയിക്കാൻ ഞങ്ങൾക്കവിടുത്തെ സഹായമേകണമേ... തിരുഹിതം അനുവദിക്കുന്ന സഹനങ്ങളിലും സങ്കടങ്ങളിലും വിശ്വാസം മങ്ങി അങ്ങയെ സംശയിച്ചു ഞങ്ങൾ തളർന്നു പോകാതിരിക്കാൻ അവിടുത്തെ സ്നേഹസാനിധ്യത്തിൽ ഞങ്ങളെ ധീരരും പ്രത്യാശയിൽ ഉന്മേഷഭരിതരുമാക്കണമേ... അങ്ങയെ അന്വേഷിക്കുന്നവരും ഹൃദയപരമാർത്ഥതയോടെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുമായ ഞങ്ങൾ നിത്യവും അങ്ങയിൽ ഞങ്ങളുടെ ആശ്വാസവും ഭദ്രതയും കണ്ടെത്താനും... അങ്ങയുടെ രക്ഷയിലും സമാധാനത്തിലും അനുഗ്രഹീതരായി ജീവിക്കാനും ഞങ്ങളിൽ അവിടുത്തെ തുണയേകുകയും ചെയ്യണമേ...ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)