മ്യാന്മാർ ഭൂകമ്പദുരിതത്തിൽ സ്ഥിതികൾ അതിരൂക്ഷം
മ്യാന്മാർ ഭൂകമ്പദുരിതത്തിൽ സ്ഥിതികൾ അതിരൂക്ഷം
മ്യാന്മാർ രാഷ്ട്രത്തെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയ ഭൂകമ്പബാധയിൽ ആയിരത്തിയറുനൂറിലധികം ആളുകൾ കൊല്ലപ്പെടുകയും, കുട്ടികളുൾപ്പെടെ മൂവായിരത്തിനാനൂറിലധികം ആളുകൾക്ക് ഗുരുതര പരിക്കുകളേൽക്കുകയും ചെയ്തു. തത്‍സാഹചര്യങ്ങൾ അതിജീവിച്ച കുട്ടികളുടെ സ്ഥിതി ഏറെ രൂക്ഷമാണെന്ന് യൂണിസെഫ് സംഘടന പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.
ഭൂകമ്പത്തിന് മുമ്പുതന്നെ, 65 ലക്ഷത്തിലധികം കുട്ടികൾക്ക് സഹായം ആവശ്യമായിരുന്ന രാജ്യത്ത്, ദുരിതത്തിന് ശേഷം സ്ഥിതികൾ ഏറെ വഷളായെന്നും ചൂണ്ടിക്കാണിക്കുന്നു. സംഘർഷം, കുടിയിറക്കം, ദാരിദ്ര്യം എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ വലഞ്ഞിരുന്ന ജനതയ്ക്ക് ഭൂകമ്പദുരിതം കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ മാനുഷിക അടിയന്തരാവസ്ഥകളിൽ ഒന്നാണ് മ്യാൻമറിൽ നിലനിൽക്കുന്നത്. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും ശുദ്ധജലം, വൈദ്യസഹായം, സംരക്ഷണം, മാനസിക പിന്തുണ, അടിയന്തര വിദ്യാഭ്യാസം എന്നിവയുൾപ്പെടെ നൽകുന്നതിനായി തീവ്രമായ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായും സംഘടന അറിയിച്ചു.
കത്തോലിക്കാ സഭയുടെ കാരിത്താസ് സംഘടനയും വിവിധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ഈ ദുരിതത്തിന് നടുവിലും, ആഭ്യന്തര കലാപം രാജ്യത്ത് അവസാനിക്കുന്നില്ലായെന്ന ഖേദകരമായ അവസ്ഥയും നിലനിൽക്കുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0