നീറ്റ് പിജി പ്രവേശനം; നിര്‍ണായക നടപടിയുമായി സുപ്രീം കോടതി, താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ
നീറ്റ് പിജി പ്രവേശനം; നിര്‍ണായക നടപടിയുമായി സുപ്രീം കോടതി, താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞു
നീറ്റ് പി.ജി പ്രവേശനത്തില്‍ താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീം കോടതി. സംസ്ഥാന ക്വാട്ടയില്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന സംവരണമാണ് തടഞ്ഞത്.
ഇത്തരം സംവരണം ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന ക്വാട്ടയിലും മെറിറ്റിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തേണ്ടെതെന്ന് മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.
ഇതോടെ മുഴുവന്‍ സീറ്റുകളിലേക്കും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നേടാനാകും. വിധി ഇതിനോടകം അനുവദിച്ച സംവരണത്തെ ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാമെല്ലാവരും ഇന്ത്യയിലെ താമസക്കാരാണെന്നും ഇന്ത്യയില്‍ എവിടെയും താമസിക്കാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m