നവകേരള ബസ് പുത്തൻ ലുക്കില്‍; നാളെ മുതല്‍ സര്‍വീസ് തുടങ്ങും
നവകേരള ബസ് പുത്തൻ ലുക്കില്‍; നാളെ മുതല്‍ സര്‍വീസ് തുടങ്ങും
കോഴിക്കോട്: നവകേരള ബസ് കൂടുതല്‍ ജനകീയമാക്കി നാളെ മുതല്‍ കോഴിക്കോട് - ബംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങും. ടിക്കറ്റ്നിരക്ക് 1280 ല്‍നിന്നു 956 രൂപയാക്കി കുറച്ചു.
ഓണ്‍ലൈൻ ബുക്കിംഗും ആരംഭിച്ചു. സ്റ്റേജ് ഫെയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
രാവിലെ 8.30 ന് കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം നാലരയോടെ ബംഗളൂരുവിലെത്തും. രാത്രി 10.30 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ആറരയോടെ കോഴിക്കോടെത്തും. നേരത്തെ പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30ന് ബംഗളൂരുവിലെത്തി 2.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 10നു കോഴിക്കോടെത്തുന്ന രീതിയിലായിരുന്നു സർവീസ്.
അടിമുടി രൂപമാറ്റം വരുത്തിയ ബസ് ബംഗളൂരുവില്‍ നിന്നു വെള്ളിയാഴ്ചയാണ് കോഴിക്കോട്ടെത്തിച്ചത്. നേരത്തെയുണ്ടായിരുന്ന 26 സീറ്റ് വർധിപ്പിച്ച് 37 ആക്കി. ഗരുഡ പ്രീമിയം എന്ന പേരില്‍ മേയ് അഞ്ചു മുതലാണ് കോഴിക്കോട് - ബംഗളൂരു റൂട്ടില്‍ ബസ് സർവീസ് ആരംഭിച്ചത്. എന്നാല്‍ സാമ്പത്തിക നഷ്ടത്തെ തുടർന്ന് ജൂലൈ മുതല്‍ സർവീസ് നടത്തിയിരുന്നില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0