കർത്താവിന്റെ സമാധാനം സ്വീകരിക്കുന്നതിലൂടെയും പരിശുദ്ധാത്മാവിന്റെ ദാനങ്ങൾക്കായി സ്വയം വിട്ടുകൊടുക്കുന്നതിലൂടെയും, ദൈവത്തിന്റെ വിളി സ്വീകരിക്കുന്നതിലൂടെയും യേശുവിന്റെ അനുഗാമികളായ എല്ലാവർക്കും, ക്രിസ്തീയജീവിതത്തിന്റെ സമൂലമായ പുതുമയിൽ ആയിരിക്കുവാൻ സാധിക്കുമെന്ന് ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ.
1525-ൽ സൂറിച്ചിൽ സ്ഥാപിതമായ അനാബാപ്റ്റിസ്റ്റ് പ്രസ്ഥാനത്തിന്റെ അഞ്ഞൂറാമത് വാർഷികത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് മാർപാപ്പയുടെ ഈ ഉദ്ബോധനം.
സ്നേഹിക്കാനുള്ള ധൈര്യം" എന്നുള്ളതാണ് പ്രസ്ഥാനം അഞ്ഞൂറാം വാർഷികം ആഘോഷത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം. ക്രിസ്തീയ ഐക്യത്തിലേക്കും, അയൽക്കാരുടെ സേവനത്തിലേക്കുമുള്ള ആഹ്വാനം ജീവിതത്തിൽ പ്രാവർത്തികമാക്കുവാനുള്ള ഓർമ്മപ്പെടുത്തലും പാപ്പാ നടത്തി. കത്തോലിക്കരും മെനോനൈറ്റുകളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനുള്ള ക്ഷണം നൽകുന്നതോടൊപ്പം, ഭൂതകാലത്തിന്റെ മുറിവുകൾ ഉണക്കാനും സ്നേഹിക്കാനുള്ള ധൈര്യത്തിലൂടെ ഒരു പുതിയ ഭാവി കെട്ടിപ്പടുക്കാനും പാപ്പാ ആഹ്വാനം ചെയ്തു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0