സമൂഹ നന്മയ്ക്കാണ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ : മാർ മാത്യു മൂലക്കാട്ട്
സമൂഹ നന്മയ്ക്കാണ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ : മാർ മാത്യു മൂലക്കാട്ട്
സമൂഹത്തിന്റെ നന്മയ്ക്കും നിരാലംബരായ രോഗികളുടെ ആശ്വാസത്തിനും ഉതകുന്നതാണ് സാന്ത്വന പരിചരണ പ്രവർത്തനങ്ങളെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്.
കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പ്രവർത്തന യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനിക്കുന്ന സഹോദരനൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും പുണ്യം നിറഞ്ഞതാണെന്നും, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കുന്നത് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്മെന്റ്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ. ബിബിൻ ചക്കുങ്കൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രഹാം, എൽസി സൈജു, പുഷ്‌പ സുനിൽ, ഷിബി ഷാജി, എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m