ap50

ഫിലിപ്പീൻസ് "ദൈവകരുണയ്ക്ക്" സമർപ്പിക്കപ്പെടുന്നു: മെത്രാൻസമിതി

ഫിലിപ്പീൻസ് "ദൈവകരുണയ്ക്ക്" സമർപ്പിക്കപ്പെടുന്നു: മെത്രാൻസമിതി

വിഭജന, ധ്രുവീകരണ ചിന്തകൾ കടന്നുകൂടുന്ന ഒരു കാലഘട്ടത്തിൽ, ഐക്യവും ഒരുമയും വളർത്തുന്നതിനായി ഫിലിപ്പീൻസ് രാജ്യത്തെ "ദൈവകരുണയ്ക്ക്" സമർപ്പിക്കാൻ തീരുമാനമെടുത്ത് രാജ്യത്തെ മെത്രാൻ സമിതി. "ദൈവകരുണയുടെ ഞായറാഴ്ച എന്ന് വിളിക്കപ്പെടുന്ന ഈസ്റ്ററിന് ശേഷമുള്ള ഞായറാഴ്ച രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും ഇതുസംബന്ധിച്ച പ്രാർത്ഥനകൾ നടക്കുമെന്ന് മെത്രാൻസമിതി വ്യക്തമാക്കി.

ജനങ്ങൾക്കിടയിൽ കൂടുതൽ ഐക്യവും ഒരുമയും വളർത്തുകയെന്ന ലക്ഷ്യം മുൻനിറുത്തി ദൈവകരുണയ്ക്ക് തങ്ങളെത്തന്നെ സമർപ്പിക്കുന്നതെന്ന് മെത്രാൻസമിതി പ്രെസിഡന്റ് കർദ്ദിനാൾ പാബ്ലോ വിർജിലിയോ ഡേവിഡ് പറഞ്ഞു.

ഏപ്രിൽ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും ഇതുസംബന്ധിച്ച പ്രാർത്ഥനകൾ നടക്കുമെന്നും തങ്ങളെത്തന്നെയും, സഭയെയും, രാജ്യത്തെയും ദൈവത്തിന്റെ അനന്തമായ കരുണയ്ക്ക് മുന്നിൽ സമർപ്പിക്കാമെന്നും, നമുക്ക് ഏറെ ആവശ്യമായിരിക്കുന്ന സൗഖ്യവും, നവീകരണവും പ്രത്യാശയും അവന്റെ കരുണയിൽ കണ്ടെത്താനാകുമെന്നും കർദ്ദിനാൾ അറിയിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)