ഇരുട്ടിൽ തപ്പി പോലീസ് :അക്രമികളെ ഭയന്ന് വീട്ടിലേക്ക് പോകാന്‍ കഴിയാതെ ക്രൈസ്തവ വിശ്വാസികള്‍

ഇരുട്ടിൽ തപ്പി പോലീസ് :അക്രമികളെ ഭയന്ന് വീട്ടിലേക്ക് പോകാന്‍ കഴിയാതെ ക്രൈസ്തവ വിശ്വാസികള്‍

j16

ഒറീസയിലെ ഗ്രാമങ്ങളിലെ ക്രൈസ്തവ വിശ്വാസികളുടെ അവസ്ഥ  ഇപ്പോൾ അതി ദയനീയമാണ്

കഴിഞ്ഞ ദിവസം ദൈവാലയത്തില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ ക്രൈസ്തവരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ് ഇപ്പോഴും ഇരട്ടിൽ തപ്പുകയാണ് ഇതുമൂലം മര്‍ദ്ദനത്തിന് ഇരകളായവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ഇനിയും  ഏതു സമയത്തും അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയിലെ കൊട്ടമാറ്റേരു ഗ്രാമത്തില്‍ ഈ മാസം 21ന് രാവിലെയായിരുന്നു തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദനം അഴിച്ചുവിട്ടത്. 

മാരകായുധങ്ങളും വടികളുമായി വിശ്വാസികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ മല്‍ക്കാന്‍ഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ അടുത്തുള്ള ഒരു പള്ളിയില്‍ അഭയം തേടുകയായിരുന്നു.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കണമെന്ന് ക്രൈസ്തവരോട് ബജ്‌റംഗദള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജന്മനാ ക്രിസ്ത്യാനികളായ അവര്‍ ആ ആവശ്യം അംഗീകരിക്കാന്‍ തയാറിയില്ല. അതേതുടര്‍ന്നായിരുന്നു ആയുധങ്ങളുമായി പുറത്തുനിന്ന് എത്തിയ ഒരു സംഘം കൊടിയ മര്‍ദ്ദനം അഴിച്ചുവിട്ടത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. പോലീസ് കാര്യക്ഷമമായി ഇടപെടുമെന്ന് തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് ശക്തമായ തുടര്‍ നടപടികള്‍ ഉണ്ടായില്ല

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)