പോളണ്ടിൻറെ പ്രസിഡൻറ് വത്തിക്കാനിൽ എത്തി
പോളണ്ടിൻറെ പ്രസിഡൻറ് വത്തിക്കാനിൽ എത്തി
പോളണ്ടിൻറെ പ്രസിഡൻറ് അന്ത്രെയ് ദുദ (Andrzej Duda) വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനുമായി കൂടിക്കാഴ്ച നടത്തി
കർദ്ദിനാൾ പരോളിനൊടൊപ്പം വത്തിക്കാൻറെ വിദേശബന്ധകാര്യാലയത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ മിറെസ്ലാവ് വച്ചോവ്സ്കിയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
2005 ഏപ്രിൽ 2-ന് മരണമടഞ്ഞ പോളണ്ടുകാരനായ വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പായുടെ ചരമവാർഷികത്തോടും പോളണ്ടിൻറെ ആദ്യ രാജവായ ബൊളെസ്വാവ് ഹൊബ്രെയുടെ (Bolesław Chrobry) കിരീടധാരണത്തിൻറെ സഹസ്രാബ്ദിയോടും അടുത്തു നടന്ന ഈ കൂടിക്കാഴ്ചയിൽ വത്തിക്കാനും പോളണ്ടിനും പൊതുതാല്പര്യമുള്ള കാര്യങ്ങൾ ചർച്ചാവിഷയങ്ങളായിയെന്നും നിലവിലുള്ള അന്താരാഷ്ട്ര വിഷയങ്ങൾ, വിശിഷ്യ, ഉക്രൈയിൻ യുദ്ധം യുറോപ്പിൻറെ സുരക്ഷിതത്വം സമാധനം എന്നിവയും ചർച്ചചെയ്യപ്പെട്ടുവെന്നും വത്തിക്കാൻ വാർത്താകാര്യാലയത്തിൻറെ പത്രക്കുറിപ്പിൽ അറിയിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0