രാഷ്ട്രീയ ജീവിതം സമൂഹത്തിനും പൊതുനന്മയ്ക്കും ഏകുന്ന സേവനം പരിഗണിക്കുകയാണെങ്കിൽ, അതിനെ യഥാർത്ഥത്തിൽ ക്രിസ്തീയ സ്നേഹത്തിൻറെ ഒരു പ്രവൃത്തിയായി കാണാൻ കഴിയുമെന്നും, അത് ഒരിക്കലും ഒരു സിദ്ധാന്തമല്ല, മറിച്ച് നമ്മുടെ മാനവകുടുംബത്തിൻറെ നന്മയ്ക്കായുള്ള ദൈവത്തിൻറെ നിരന്തര ഔത്സുക്യത്തിൻറെ മൂർത്തമായ അടയാളവും സാക്ഷ്യവുമാണെന്നും ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പാ.
രാഷ്ട്രീയത്തെ "ജീവകാരുണ്യ പ്രവർത്തനത്തിൻറെ പരമോന്നതരൂപം" എന്ന് ശരിയായി നിർവ്വചിച്ചിരിക്കുന്നു എന്ന്, പതിനൊന്നാം പീയൂസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
ദുർബ്ബലർക്കും പാർശ്വവൽകൃതർക്കും സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്, പ്രത്യേക താല്പര്യങ്ങൾ ഒന്നും കൂടാതെ, പൊതുനന്മ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, മതസ്വാതന്ത്ര്യവും മതാന്തരസംഭാഷണവും പരിപോഷിപ്പിക്കുക, നിർമ്മിതബുദ്ധിയുടെ രൂപത്തിൽ ഇന്ന് സമൂഹത്തിൽ ഉയരുന്ന വെല്ലുവിളികളെ നേരിടൽ എന്നീ മൂന്നു കാര്യങ്ങൾ പാപ്പാ വിശകലനം ചെയ്തു.
അങ്ങേയറ്റത്തെ ദുരിതാവസ്ഥയിൽ കഴിയുന്നവരുടെ രോദനം പലപ്പോഴും ശ്രവിക്കപ്പെടാതെ പോകുന്നത് അനീതി സൃഷ്ടിക്കുകയും അനിവാര്യമായും അക്രമത്തിലേക്കും പിന്നീട് യുദ്ധദുരന്തത്തിലേക്കും നയിക്കുമെന്ന് പറഞ്ഞ പാപ്പാ, എന്നാൽ, ആരോഗ്യകരമായ ഒരു രാഷ്ട്രീയത്തിന്, വിഭവങ്ങളുടെ സന്തുലിതമായ വിതരണത്തിലൂടെ ഏകതാനതയ്ക്കും സമധാനത്തിനും കര്യക്ഷമമായ സേവനമേകുന്നതിന് കഴിയുമെന്ന് പ്രസ്താവിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0