രോഗാവസ്ഥയിൽ തനിക്ക് നൽകിയ പരിചരണത്തിന് കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസിനും ജെമെല്ലി ആശുപത്രി അധികൃതർക്കും നന്ദി സൂചകമായി ഫ്രാൻസിസ് മാർപാപ്പയുടെ മരണാന്തര സമ്മാനം.
ലുഹാനിലെ പരിശുദ്ധ അമ്മയുടെ രണ്ട് രൂപങ്ങളാണ് പാപ്പ സ്നേഹ സമ്മാനമായി കരുതി വച്ചിരുന്നത്.
സാന്താ മാർത്തയിൽ പരിശുദ്ധ പിതാവിന് അന്തിമോപചാരം അർപ്പിക്കാൻ പോയപ്പോൾ ജെമെല്ലി ആശുപത്രി റെക്ടർ എലീന ബെക്കാല്ലിക്കാണ് പാപ്പയുടെ നിർദേശപ്രകാരം നിർമിച്ച ഈ രൂപങ്ങൾ മാർപാപ്പയുടെ മരണാന്തര സമ്മാനമായി വത്തിക്കാൻ കൈമാറിയത്.
ഫെബ്രുവരി 14 ന് ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പ ഏപ്രിൽ 16 ന് ആശുപത്രി വിട്ട അവസരത്തിൽ, ആശുപത്രിയിലെ എല്ലാവർക്കും നന്ദി പറയുകയും ഓരോരുത്തർക്കും വേണ്ടിയുള്ള തൻ്റെ പ്രാർഥനകൾ ഉറപ്പു നൽകുകയും തനിക്കു വേണ്ടി പ്രാർഥനകൾ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0