വത്തിക്കാൻ ഗവർണറേറ്റിന്റെ പ്രഥമവനിതാ പ്രസിഡന്റായി സി. റഫായേല്ല പെത്രീനിയെ നിയമിച്ചതിന് പിന്നാലെ, ഇതാദ്യമായി ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രെട്ടറിമാരെക്കൂടി നിയമിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്റെ നിലവിലുള്ള അടിസ്ഥാനനിയമാവലിയിൽ മാറ്റമുണ്ടാക്കിയാണ് പാപ്പാ ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രട്ടറിമാരെ നിയമിച്ചത്.
ഇതുവരെ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രഥമസുവിശേഷവത്കരണത്തിനും, പുതിയ സഭകൾക്കുമായുള്ള വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ആർച്ച്ബിഷപ് എമിലിയോ നാപ്പാ, ഗവർണറേറ്റിന്റെ ഉപ-ജനറൽ സെക്രെട്ടറിയായി നാളിതുവരെ സേവനം ചെയ്തിരുന്ന അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തി എന്നിവരെയാണ് പുതിയ ജനറൽ സെക്രെട്ടറിമാരായി പാപ്പാ ഉയർത്തിയത്.
2023 മെയ് 13-ന് നവീകരിക്കപ്പെട്ട വത്തിക്കാന്റെ അടിസ്ഥാനനിയമാവലിയിലും, വത്തിക്കാൻ രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട ഇരുന്നൂറ്റിയെഴുപത്തിനാലാമത് നിയമത്തിലും (2018 നവംബർ 25) ഭേദഗതി വരുത്തിയാണ് രണ്ട് ജനറൽ സെക്രട്ടറിമാരെ പാപ്പാ നിയമിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0