അമേരിക്കയിൽ നടന്ന വിമാനദുരന്തത്തിൽ അനുശോചനo അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ
അമേരിക്കയിൽ നടന്ന വിമാനദുരന്തത്തിൽ അനുശോചനo അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ
അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടണിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ വിമാനദുരന്തത്തിൽ ഫ്രാൻസിസ് മാർപാപ്പ തൻറെ അനുശോചനം അറിയിച്ചു.
തൻറെ ഖേദവും സാമീപ്യവും പ്രകടപ്പിക്കുന്ന സന്ദേശം ഫ്രാൻസീസ് പാപ്പാ അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡൻറ് റൊണാൾഡ് ട്രംപിന് അയച്ചു.
ഈ വിമാന ദുരന്തം മൂലം വേദനിക്കുന്ന എല്ലാവരോടും പാപ്പാ തൻറെ ആത്മീയ സാന്നിധ്യം അറിയിക്കുകയും മരണമടഞ്ഞവരുടെ ആത്മാവിനെ സർവ്വശക്തനായ ദൈവത്തിൻറെ സ്നേഹകാരുണ്യത്തിന് സമർപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരോടുള്ള അനുകമ്പയും പാപ്പാ പ്രകടിപ്പിക്കുന്നു.
വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലിക്കോപ്പറ്ററിലുണ്ടായിരുന്ന മൂന്നുപേരുമുൾപ്പടെ 67 പേരും അപകടത്തിൽ മരിച്ചു.
വാഷിംഗ്ടൺ ഡിസിയിലെ റോണാൾഡ് റീഗൻ വിമാനത്താവളത്തിൽ ഇറങ്ങുന്ന വേളയിലാണ് അമേരിക്കൻ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് വിമാനം തണുത്തുറഞ്ഞ പൊട്ടോമക് നദിയിൽ തകർന്നു വീണത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m