ബോംബെ അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ രാജി ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു
ബോംബെ അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ രാജി ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു
ബോംബെ അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ രാജി ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു.
80 വയസ്സു കഴിഞ്ഞ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രായാധിക്യം മൂലമാണ് രാജി സമർപ്പിച്ചത്.
ഇതോടെ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ജോൺ റോഡ്രീഗസ് സ്ഥാനമേൽക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ സി9 ഉപദേശകസമിതി അംഗം, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ്, ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് എന്നീ നിലകളിലും ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പ്രവർത്തിച്ചിട്ടുണ്ട്.
1967 ഓഗസ്റ്റ് 21ന് മുംബൈയിൽ ജനിച്ച റോഡ്രിഗസ് 1998 ഏപ്രിൽ 1ന് ബോംബെ അതിരൂപത വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ (2000-2002) സിസ്റ്റമാറ്റിക് തിയോളജിയിൽ ലൈസൻസ് നേടി. അന്‍പത്തിയേഴുകാരനായ ബിഷപ്പ് റോഡ്രിഗസ് 2013ൽ പൂന രൂപതയിലേക്ക് മാറുന്നതിന് മുന്‍പ് ഒരു പതിറ്റാണ്ട് ബോംബെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m