d178

തനിക്ക് നേരെ വധശ്രമമുണ്ടായതായി വെളിപ്പടുത്തി ഫ്രാന്‍സിസ് പാപ്പ

തനിക്ക് നേരെ വധശ്രമമുണ്ടായതായി വെളിപ്പടുത്തി ഫ്രാന്‍സിസ് പാപ്പ

ഇറാഖ് സന്ദർശനത്തിനിടെ തനിക്ക് നേരെ വധശ്രമമുണ്ടായതായി  വെളിപ്പെടുത്തി ഫ്രാന്‍സിസ് മാർപാപ്പ.

2021 മാർച്ചിൽ മൊസൂൾ നഗരത്തിൽ നടത്തിയ സന്ദർശനത്തിനിടെ വധശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായാണ് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തിയിരിക്കുന്നത്. 

2025 ജനുവരി 14-ന് പുറത്തിറങ്ങാനിരിക്കുന്ന “സ്പെറ” (“ഹോപ്പ്”) എന്ന പുതിയ പുസ്തകത്തിൽ, തൻ്റെ യാത്രയ്ക്കിടെ ആസൂത്രണം ചെയ്ത ആക്രമണത്തിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടെ, പാപ്പ വിവരിക്കുന്നുണ്ടെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

താൻ ബാഗ്ദാദിൽ ഇറങ്ങിയ ഉടൻ തന്നെ ബ്രിട്ടീഷ് ഇൻ്റലിജൻസ് വധശ്രമ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതായി വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരിന്നുവെന്ന് പാപ്പ പുസ്തകത്തിൽ വെളിപ്പെടുത്തി. രണ്ടു രീതിയിലുള്ള വധശ്രമമാണ് നടക്കാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് ലഭിച്ചത്. അപ്പസ്തോലിക സന്ദർശന വേളയിൽ ചാവേറായി സ്വയം പൊട്ടിത്തെറിക്കുക എന്ന ഉദ്ദേശത്തോടെ ഒരു യുവതി തയാറെടുത്തിരിന്നുവെന്നും ഇവര്‍ മൊസൂളിലേക്ക് പോകുന്നുണ്ടായിരിന്നുവെന്നും തന്നെ വധിക്കുവാനായി അതിവേഗ ട്രക്കും നിരത്തിലിറക്കിയിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.

ജിഹാദിസവും തീവ്രവാദി ആക്രമണവും മൂലം നശിപ്പിച്ച ഒരു ദേശത്തേക്ക് അപ്പസ്തോലിക സന്ദർശനം നടത്തുന്നതിനെതിരെ നിരവധി പേര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയതായി പാപ്പ പറഞ്ഞുവെന്ന് പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾ പങ്കുവെച്ചുള്ള ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                              Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)