പടിഞ്ഞാറൻ യൂറോപ്പിലെ സ്വീഡനിലെ ഒറെബ്രോ നഗരത്തിൽ മുതിർന്നവർക്കായുളള പഠനകേന്ദ്രത്തിൽ ഫെബ്രുവരി 4 ചൊവ്വാഴ്ചയുണ്ടായ വെടിവയ്‌പ്പാക്രമണത്തിന്റെ ഇരകൾക്കും, അവരുടെ പ്രിയപ്പെട്ടവർക്കും പ്രാർത്ഥനകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ. അപകടത്തിൽ കൊല്ലപ്പെട്ടവർക്ക് നിത്യശാന്തി നേർന്ന പാപ്പാ, അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനങ്ങൾ രേഖപ്പെടുത്തി.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനാണ് സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണിനയച്ച ടെലെഗ്രാം സന്ദേശത്തിലൂടെ ഈ ദാരുണസംഭവത്തിൽ ഇരകളായവർക്കും അവരുടെ ബന്ധുമിത്രാദികൾക്കും ഫ്രാൻസിസ് പാപ്പായുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിച്ചത്.
ഇത്തരമൊരു മാരകമായ വെടിവയ്പ്പിനെക്കുറിച്ചറിഞ്ഞ പാപ്പാ തികച്ചും ദുഃഖിതനാണെന്നും, ഈ അപകടത്തിൽ ഉൾപ്പെട്ടവർക്ക് പാപ്പാ തന്റെ ആധ്യാത്മികസാന്നിദ്ധ്യം ഉറപ്പുനൽകുന്നുവെന്നും കർദ്ദിനാൾ പരൊളീൻ എഴുതി. സംഭവത്തിൽ മരണമടഞ്ഞവർക്ക് പാപ്പാ നിത്യശാന്തിയും പ്രാർത്ഥനകളും നേരുന്നുവെന്ന് അറിയിച്ച സ്റ്റേറ്റ് സെക്രട്ടറി, ഇരകളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമാശ്വാസം ലഭിക്കുന്നതിനുവേണ്ടിയും, പരിക്കേറ്റവർ വേഗം സൗഖ്യം പ്രാപിക്കാൻവേണ്ടിയും പരിശുദ്ധ പിതാവ് പ്രാർത്ഥിക്കുന്നുണ്ടെന്നും തന്റെ സന്ദേശത്തിൽ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m