രണ്ടാം ലോകമഹായുദ്ധകാലത്ത് വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട 174 പേരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് ലി

രണ്ടാം ലോകമഹായുദ്ധകാലത്ത് വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട 174 പേരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.

maaa261

നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് മരിച്ച 50 ഫ്രഞ്ച് കത്തോലിക്കരെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട 100-ലധികം സ്പാനിഷ് പുരോഹിതരെയും ഉള്‍പ്പെടെ 174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
1944 നും 1945 നും ഇടയില്‍ മരണമടഞ്ഞ  50 ഫ്രഞ്ച്  രക്തസാക്ഷികളില്‍ ഭൂരിഭാഗവും ബുച്ചന്‍വാള്‍ഡ്, മൗത്തൗസെന്‍, ഡാച്ചൗ, സോഷെന്‍ തുടങ്ങിയ ക്യാമ്പുകളിലാണ് മരിച്ചത്. നാല് ഫ്രാന്‍സിസ്‌കന്‍ വൈദികര്‍, ഒമ്പത് രൂപതാ വൈദികര്‍, മൂന്ന് സെമിനാരിക്കാര്‍, 14 കത്തോലിക്കാ സ്‌കൗട്ടുകള്‍, യംഗ് ക്രിസ്ത്യന്‍ വര്‍ക്കേഴ്‌സിലെ 19 അംഗങ്ങള്‍, ഒരു ജെസ്യൂട്ട് എന്നിവര്‍ ഈ 50 പേരില്‍ ഉള്‍പ്പെടുന്നു. ജയിലിലെ പീഡനങ്ങളും സാഹചര്യങ്ങളും നിമിത്തം മരണമടഞ്ഞവരും ക്രൂരമായ വിധത്തില്‍ നാസികള്‍ കൊലപ്പെടുത്തിയവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഈ ഫ്രഞ്ച് രക്തസാക്ഷികളില്‍ ഭൂരിഭാഗവും (80% ല്‍ കൂടുതല്‍) മരിക്കുമ്പോള്‍ 30 വയസ്സിന് താഴെയുള്ളവരായിരുന്നു.

1936 നും 1938 നും ഇടയില്‍ കൊല്ലപ്പെട്ടവരാണ് ജെയിന്‍ രൂപതയില്‍ നിന്നുള്ള 124 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ രക്തസാക്ഷികള്‍. അവരില്‍ 109 രൂപതാ വൈദികരും ഒരു സന്യാസിനിയും 14 സാധാരണ കത്തോലിക്കരും ഉള്‍പ്പെടുന്നു. ഫാ. മാനുവല്‍ ഇസ്‌ക്വിയര്‍ഡോയും 58 സഹചാരികളും ഫാ. അന്റോണിയോ മൊണ്ടാനസ് ചിക്വിറോയും 64 സഹചാരികളും എന്ന പേരില്‍ രണ്ട് ഗ്രൂപ്പുകളിലായാണ്  സ്പാനിഷ് രക്തസാക്ഷികളെ തിരിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)