ഈ വർഷം നവംബർ 16ന് ആചരിക്കപ്പെടുന്ന പാവപ്പെട്ടവർക്കായുള്ള ഒമ്പതാം ലോകദിനത്തിനായുള്ള സന്ദേശം ലിയൊ പതിനാലാമൻ പാപ്പാ പുറപ്പെടുവിച്ചു.
കർത്താവേ, അങ്ങാണ് എൻറെ പ്രത്യാശ" എന്ന സങ്കീർത്തന വാക്യത്തിൽ കേന്ദ്രീകൃതമാണ് ഈ സന്ദേശം
“വിശക്കുന്നവന് നീ അന്നം നല്കുന്നു. എന്നാൽ ആരും പട്ടിണിയിലാകാതിരിക്കുന്നതാണ് അതിലും നല്ലത്. അപ്പോൾ ദാനം കൊടുക്കേണ്ടതിന് ആരും ഇല്ലാതാകുമായിരിക്കാം. നീ നഗ്നന് വസ്ത്രം കൊടുക്കുന്നു, പക്ഷേ എല്ലാവർക്കും വസ്ത്രം ഉണ്ടായിരിക്കുകയും ദാരിദ്ര്യം ഇല്ലാതിരിക്കുകയും ചെയ്താൽ എത്ര നന്നായിരിക്കും." എന്ന വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ പാപ്പാ “കർത്താവേ നീയാണ് എൻറെ പ്രത്യാശ” എന്ന സങ്കിർത്തന വാക്യത്തിൽ കേന്ദ്രീകൃതമായ ഈ സന്ദേശത്തിൽ അനുസ്മരിക്കുന്നു.
ദാരിദ്ര്യത്തിൻറെ പഴയതും പുതിയതുമായ രൂപങ്ങളെ ചെറുക്കുന്നതായ നയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് ഉത്തേജനം പകരാൻ ഈ ജൂബിലി വർഷത്തിനു കഴിയട്ടെയെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ ആശംസിക്കുന്നു. ദരിദ്രരിൽ ദരിദ്രരായവരെ സഹായിക്കുന്നതിനുള്ള നൂതനസംരഭങ്ങളുടെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.