ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിൽ പ്രാർത്ഥനകൾ അർപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ.
റോമിലെ ജെനെസാനോയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങിവരവേയാണ് ലിയോ പതിനാലാമൻ പാപ്പാ, റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ, ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിനു മുൻപിൽ പുഷ്പം സമർപ്പിച്ച് പ്രാർത്ഥന നടത്തിയത്.
വെളുത്ത, ലളിതമായ മാർബിളിൽ നിർമിച്ചിരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിനു മുൻപിൽ, മുട്ടുകുത്തിനിന്നുകൊണ്ടാണ് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചത്. ബസിലിക്കയിൽ ജപമാല ചൊല്ലുന്നതിനായി വന്ന വിശ്വാസികൾ അപ്രതീക്ഷിതമായ ലിയോ പതിനാലാമന്റെ സന്ദർശനത്തിൽ ആശ്ചര്യപ്പെട്ടു. വിശ്വാസികൾ, പാപ്പാ കടന്നുവരവിൽ തങ്ങളുടെ സന്തോഷം അറിയിച്ചുകൊണ്ട്, ഹസ്താരവത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
പുഞ്ചിരിച്ചുകൊണ്ട്, ശാന്തനായി, കടന്നുവന്ന ലിയോ പതിനാലാമൻ പാപ്പാ, കൂടിനിന്ന എല്ലാവരെയും കൈകളുയർത്തി അഭിവാദ്യം ചെയ്തു. കർദ്ദിനാൾ റോളാണ്ടസ് മാക്രിക്കാസും പരിശുദ്ധ പിതാവിനെ അനുഗമിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m