നൈജീരിയയിലെ നടന്ന കൂട്ടക്കൊലയുടെ ഇരകൾക്കുവേണ്ടി പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പാ!

നൈജീരിയയിലെ നടന്ന കൂട്ടക്കൊലയുടെ ഇരകൾക്കുവേണ്ടി പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പാ!

maa184

                          
നൈജീരിയയിലെ ബെനു സ്റ്റേറ്റിൽ നടന്ന ഭയാനകമായ കൂട്ടക്കൊലയുടെ ഇരകൾക്കുവേണ്ടി പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പാ!

ജൂൺ പതിനഞ്ച് ഞായറാഴ്ച പതിവുള്ള ആഞ്ചലൂസ്‌ പ്രാർത്ഥനക്കിടയിലാണ് നൈജീരിയ, സുഡാൻ, മ്യാൻമർ, ഉക്രെയ്ൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളുടെ ഇരകളെ അനുസ്‌മരിച്ചുകൊണ്ട് അവർക്കായി മാർപാപ്പാ പ്രാർത്ഥനകൾ  നടത്തിയത്.

 ജൂൺ 13/14 തീയതികളിൽ രാത്രിയിൽ നൈജീരിയയയിലെ ഗുമ തദ്ദേശ സ്വയംഭരണ പ്രദേശമായ യെൽവാട്ടയിൽ ഏകദേശം 200 അധികം ക്രൈസ്തവരാണ് ക്രൂരമായി കൊല്ലപ്പെട്ടത് . 

ഞായറാഴ്ച ആഞ്ചലൂസ്‌ പ്രാർത്ഥന നടത്തുന്നതിന് നലകിയ സന്ദേശത്തിൽ മാർപ്പാപ്പ, 
നൈജീരിയയിലെ ക്രൈസ്തവർക്ക് "സുരക്ഷ, നീതി, സമാധാനം" എന്നിവ ഉറപ്പുവരുന്നതിനായി അഭ്യർത്ഥിക്കുകയും പ്രത്യേകിച്ച് "അക്രമത്തിന് ഇരയായ ബെനു സംസ്ഥാനത്തെ ഗ്രാമീണ ക്രിസ്ത്യൻ സമൂഹങ്ങളെ"ക്കുറിച്ച് താൻ ചിന്തിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

മരണമടഞ്ഞവരിൽ ഭൂരിഭാഗവും "പ്രാദേശിക കത്തോലിക്കാ സംരക്ഷണകേന്ദ്രത്തിൽ അഭയം തേടിയ ആഭ്യന്തര സങ്കർഷങ്ങൾമൂലം കുടിയിറക്കപ്പെട്ട നിസ്സഹായരായ മനുഷ്യരായിരുന്നു. ഇസ്ലാമിക തീവ്രവാദികൾ ഈ അഭയാർഥികേന്ദ്രം ആക്രമിച്ചാണ് നിരപരാധികളായ ക്രൈസ്തവരെ കൊലപ്പെടുത്തിയത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)