പെറുവിലെ തെക്കൻ ആൻഡീസിൽ പുതിയ ബിഷപ്പിനെ മാർപാപ്പ നിയമിച്ചു.
പെറുവിലെ തെക്കൻ ആൻഡീസിൽ പുതിയ ബിഷപ്പിനെ മാർപാപ്പ നിയമിച്ചു.
പെറുവിലെ തെക്കൻ ആൻഡീസിലെ ചുക്വിബാംബില്ലയുടെ പുതിയ ബിഷപ്പായി ഫാദർ വൈൽഡർ ആൽബർട്ടോ വാക്വേസ് സൽദാനയെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു.
1968 ഏപ്രിൽ 26-ന് വിശുദ്ധ പോൾ ആറാമൻ മാർപാപ്പയാണ് ചുക്വിബാംബില്ല പ്രീലേറ്റ് സ്ഥാപിച്ചത്.
“ഞങ്ങളുടെ രാജ്യത്തെ പുതിയ അഗസ്റ്റിനിയൻ ബിഷപ്പിന് നന്ദി പറയുകയും, അദ്ദേഹത്തെ അഭിനന്ദിക്കുകയും, അദ്ദേഹത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു“ എന്നു പ്രസ്താവിച്ചുകൊണ്ടാണ് പെറുവിലെ വികാരിയേറ്റുകളുടെ അഗസ്റ്റിനിയൻ ഫെഡറേഷൻ ഈ വാർത്ത അറിയിച്ചത്. ഇറ്റാലിയൻ അഗസ്റ്റിനിയൻ വൈദികരെ ചുമതല ഏൽപ്പിച്ചിരിക്കുന്ന ചുക്വിബാംബില്ല പ്രീലേറ്റ് അപുരിമാക് മേഖലയിലെ അന്റ്ബാമ്പ, കൊട്ടബാമ്പാസ്, ഗ്രാവു എന്നീ മൂന്ന് പ്രവിശ്യകൾ ഉൾക്കൊള്ളുന്നതാണ്. നേരത്തെ ഇവ അബാൻകേ രൂപതയുടെ ഭാഗമായിരുന്നു ഇത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m