ഇറാനും ഇസ്രായേലും തമ്മിൽ രക്തരൂക്ഷിതമായ സംഘർഷം നടക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പ ,
ഉത്തരവാദിത്വത്തോടെയും യുക്തിയോടെയും പ്രവർത്തിക്കാൻ ലോക നേതാക്കൾക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കായിക ജൂബിലി ആഘോഷത്തിനിടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. “ആരും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുത്,” എന്ന് വ്യക്തമാക്കിയ മാർപാപ്പ രാഷ്ട്രീയമായും സൈനികമായും തീവ്രമായി നീങ്ങുന്ന അന്താരാഷ്ട്ര സംഘർഷങ്ങളിൽ പൊതുനന്മയും സംഭാഷണവും മുൻനിർത്തണമെന്ന് ആവശ്യപ്പെട്ടു.
ആണവ ഭീഷണിയിൽ നിന്ന് മുക്തമായ ഒരു സുരക്ഷിതലോകം നിർമ്മിക്കുന്നതിലേക്കുള്ള പ്രതിബദ്ധത തുടരേണ്ടത് അനിവാര്യമാണെന്ന് മാർപ്പാപ്പ വ്യക്തമാക്കി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m