യുറോപ്യൻ സമിതിയുടെ അദ്ധ്യക്ഷനായ അന്തോണിയൊ കോസ്തയുമായി കൂടിക്കാഴ്ച നടത്തി ലിയോ പതിനാലാമൻ മാർപാപ്പ.
മാർപാപ്പായെ സന്ദർശിച്ചതിനു ശേഷം അന്തോണിയൊ കോസ്ത വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള ഉപകാര്യദർശി മോൺസിഞ്ഞോ മിറൊസ്ലാവ് വച്ചോവ്സ്കിയുമായും കൂടിക്കാഴ്ച നടത്തി.
പരിശുദ്ധസിംഹാസനവും യൂറോപ്യൻസമിതിയും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധങ്ങൾ ഈ സൗഹൃദസംഭാഷണത്തിൽ തെളിഞ്ഞുനിന്നു. പൊതു താല്പര്യമുള്ള വിഷയങ്ങളുമായി, വിശിഷ്യ, ലോകത്തിലെ പട്ടിണി നിർമ്മാർജ്ജനത്തിനും ഏറ്റവും ദരിദ്രനാടുകളുടെ വികസനം പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഒരു നാണ്യനിധി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശവുമായി, ബന്ധപ്പെട്ട സംഭാഷണങ്ങൾ കൂടുതൽ തീവ്രമാക്കുന്നതിനുള്ള അഭിലാഷം ഇരുവിഭാഗവും പ്രകടിപ്പിച്ചു. ഉക്രൈയിനിലെയും ഗാസയിലെയും സംഘർഷവാസ്ഥകളും പരാമർശവിഷയമായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m