വത്തിക്കാന്റെ നയതന്ത്രപരിശീലന കേന്ദ്രം പരിഷ്കരിച്ച് മാർപാപ്പാ.
വത്തിക്കാന്റെ നയതന്ത്രപരിശീലന കേന്ദ്രം പരിഷ്കരിച്ച് മാർപാപ്പാ.
വത്തിക്കാൻറെ നയതന്ത്ര പരിശീലന കേന്ദ്രമായ “പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദെമി”യെ പാപ്പാ നയതന്ത്രവിജ്ഞാനീയ ഉന്നത പഠന സ്ഥാപനം, അഥവാ, “അക്കാദെമിക്ക് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡിപ്ലൊമാറ്റിക്ക് സയെൻസെസ്” (Academic Institute of Diplomatic Sciences) ആയി ഉയർത്തി ഫ്രാൻസിസ് മാർപാപ്പാ.
കൂടാതെ പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദെമിയുടെ ഘടനയെ കാലോചിതമാക്കുകയും പുതിയ ഭരണഘടനയ്ക്ക് അംഗീകാരം മാർപാപ്പാ നൽകുകയും ചെയ്തു.
നയതന്ത്രവിജ്ഞാനീയപരങ്ങളായ വിഷയങ്ങളിലുള്ള പരിശീലനത്തിന് ഇന്നാവശ്യമായിരിക്കുന്ന, ഏറ്റവും നൂതനമായ രീതിയിൽ, ഗവേഷണപഠന സൗകര്യങ്ങൾ ഉറപ്പാക്കുന്ന ഈ സ്ഥാപനം പരിശുദ്ധസിംഹാസനത്തിൻറെ പേരിൽ നയതന്ത്രവിജ്ഞാനീയ ബിരുദങ്ങൾ നല്കുമെന്നും നിയമം, ചരിത്രം, രാഷ്ട്രീയം, സാമ്പത്തികം എന്നീ വിഷയങ്ങളും അന്താരാഷ്ട്രബന്ധങ്ങളിൽ ഉപയോഗപ്പെടുത്തുന്നതും പഠനമേഖലയിൽ പ്രാധാന്യമുള്ളതുമായ ഭാഷകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും പാപ്പായുടെ പ്രഖ്യാപനത്തിൽ പറയുന്നു .
1701 മുതൽ വത്തിക്കാൻറെ നയതന്ത്രജ്ഞരെ വാർത്തെടുക്കുന്ന സ്ഥാപനമാണ് “പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദെമി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m