d139

രോഗം സൃഷ്ടിക്കുന്ന ഇരുട്ടിലേക്ക് വെളിച്ചം പകരുക : മാർപാപ്പാ

രോഗം സൃഷ്ടിക്കുന്ന ഇരുട്ടിലേക്ക് വെളിച്ചം പകരുക : മാർപാപ്പാ

രോഗം പലപ്പോഴും വ്യക്തിയെയും അയാളുടെ കുടുബത്തെയും വേദനയുടെയും മനോവ്യഥയുടെയും ഇരുട്ടിലേക്ക് തള്ളിവിടുകയും ഏകാന്തതയും അടച്ചുപൂട്ടലും സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അപ്പോൾ അവിടെ അല്പം വെളിച്ചം പകരാൻ, സൗഹൃദവും സാമീപ്യവും ശ്രവണവും കൊണ്ട് പ്രത്യാശയുടെ ഒരു ദീപനാളമാകാൻ ആരെങ്കിലും വേണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

രക്താർബുദത്തിനും രോഗപ്രതിരോധശക്തി ക്ഷയിപ്പിക്കും വിധം മജ്ജയിലുണ്ടാകുന്ന മാറ്റങ്ങൾക്കുമെതിരെ പോരാടുന്നതിനായുള്ള ഗവേഷണപഠനങ്ങൾക്ക് സാമ്പത്തിക സഹായം നല്കുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സാന്ത്വന സാമീപ്യമാകുകയും ചെയ്യുന്ന ഇറ്റലിയിലെ സംഘടനയിലെ (Associazione Italiana contro le Leucemie, i linfomi e il mieloma -AIL) അംഗങ്ങളുമായി  കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മാർപാപ്പാ.

ദാതാക്കളാണ് വെളിച്ചമേകുന്നതെന്ന വസ്തുത പാപ്പാ എടുത്തു കാട്ടുകയും വലിച്ചെറിയലിന്റെ സംസ്കൃതിയിൽ മുഖ്യ മറുമരുന്നാണ് ദാനത്തിൻെറ യുക്തിയെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)