ദൈവവിളികൾക്കായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫെബ്രുവരി മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാന

ദൈവവിളികൾക്കായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫെബ്രുവരി മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം.

j316

ദൈവവിളികൾക്കായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫെബ്രുവരി മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം. ദൈവവിളി ശ്രവിക്കുന്ന യുവതയുടെ അഭിവാഞ്ഛകളും സന്ദേഹങ്ങളും ഉൾക്കൊള്ളാൻ സഭാസമൂഹത്തിനു കഴിയുന്നതിനായി പ്രാർത്ഥിക്കണമെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പാപ്പ പറഞ്ഞു. ഒരു പുരോഹതിനാകുന്നതിനെക്കുറിച്ചുള്ള യാതൊരു ചിന്തയും മനസ്സിൽ പേറാതെ സ്വന്തമായ ചില പദ്ധതികളുമായി പഠിക്കുകയും ഒപ്പം ജോലിചെയ്യുകയും ചെയ്തിരുന്ന താൻ 17 വയസ്സുള്ളപ്പോൾ ഒരു പള്ളിയിൽ പോയപ്പോൾ, അവിടെ, ദൈവം തന്നെ കാത്തു നില്പ്പുണ്ടായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു.

ഇന്നും ദൈവം യുവജനത്തെ വിളിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ദൈവം അതു ചെയ്യുന്നത്. ചിലപ്പോഴൊക്കെ നമ്മൾ ആ വിളി ശ്രവിക്കാറില്ല. അതിനു കാരണം നാം സ്വന്തം കാര്യങ്ങളിൽ, സ്വന്തം പദ്ധതികളിൽമുഴുകി നമ്മൾ തിരിക്കിലായി പോകുന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)